നിർണായക തെളിവായി സിസിടിവി ദൃശ്യങ്ങൾ; ജസ്‌നയും ആൺസുഹൃത്തും മുണ്ടക്കയത്തെ ദൃശ്യങ്ങളിൽ

Loading...
  • 30
    Shares

ജസ്‌ന തിരോധാന കേസിൽ നിർണായക തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചു. മാർച്ച് 22ന് പിതൃസഹോദരിയുടെ വീട്ടിലേക്ക് പോയ ജസ്‌ന മുണ്ടക്കയത്ത് എത്തിയിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതേ ദൃശ്യങ്ങൾ ജസ്‌നയുടെ ആൺസുഹൃത്തും പ്രത്യക്ഷപ്പെടുന്നുണ്ട്.

മുണ്ടക്കയം ടൗണിൽ ബസ് സ്റ്റാൻഡിന് സമീപത്തെ കടയിലെ കാമറാ ദൃശ്യങ്ങളിലാണ് ജസ്‌നയെ കാണആൻ സാധിക്കുന്നത്. കാണാതായ ദിവസം രാവിലെ 11.44ന് ബസ് സ്റ്റാൻഡിന് മുന്നിലുള്ള കടയുടെ മുന്നിലൂടെ ജസ്‌ന നടന്നുപോകുന്നു. ആറ് മിനിറ്റുകൾക്ക് ശേഷം ജസ്‌നയുടെ ആൺ സുഹൃത്തിനെയും ദൃശ്യങ്ങളിൽ കാണാം.

ദൃശ്യങ്ങളിൽ കാണുന്നത് ജസ്‌ന തന്നെയാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ അന്നേ ദിവസം തന്നെ ജസ്‌നയെ എരുമേലിയിൽ കണ്ടതായി ചിലർ മൊഴി നൽകിയിരുന്നു. ജസ്‌ന ധരിച്ചത് ചുരിദാർ എന്നായിരുന്നു ഇവർ നൽകിയ മൊഴി. എന്നാൽ മുണ്ടക്കയത്തെ ദൃശ്യങ്ങളിൽ ജസ്‌ന ധരിച്ചിരിക്കുന്നത് ജീൻസും ടോപ്പുമാണ്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *