ജസ്നയുടെ തിരോധാനം: ഹൈക്കോടതി നൽകിയ ഹേബിയസ് കോർപസ് ഹർജി തള്ളി
ജസ്ന തിരോധാനവുമായി ബന്ധപ്പെട്ട് ജസ്നയുടെ സഹോദരൻ ജെയ്സ് നൽകിയ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി തള്ളി. ജസ്ന മരിയ ജയിംസിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണനയിൽ ഉള്ളതിനാൽ ഹേബിയസ് കോർപസ് ഹർജി നിലനിൽക്കില്ലെന്നും പോലീസ് അന്വേഷണം തൃപ്തികരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു
ജെസ്ന അന്യായ തടങ്കലിലാണെന്ന് തെളിയിക്കാൻ ആയിട്ടില്ല. പെൺകുട്ടിയെ കാണാതായ കേസിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കുന്നുണ്ട്. പോലീസ് അന്വേഷണം തൃപ്തികരമല്ലെങ്കിൽ മറ്റു മാർഗങ്ങൾ തേടാമെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്നയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതായി വിവരമില്ലാതിരിക്കെ ഹേബിയസ് കോർപസ് ഹർജി നിലനിൽക്കുമോയെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.