ജസ്‌ന മലപ്പുറം കോട്ടക്കുന്നിൽ എത്തിയതായി വിവരം; പോലീസ് അന്വേഷണം തുടങ്ങി

പത്തനംതിട്ടയിൽ നിന്ന് കാണാതായ ഡിഗ്രി വിദ്യാർഥിനി ജസ്‌നക്ക് വേണ്ടി മലപ്പുറത്ത് പോലീസ് അന്വേഷണം. കോട്ടക്കുന്ന് പാർക്കിൽ ജസ്‌നയെ മറ്റൊരു പെൺകുട്ടിക്കൊപ്പം കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. മേയ് 3ന് രാവിലെ 11 മുതൽ രാത്രി എട്ട് മണി വരെ ജസ്‌ന മറ്റൊരു പെൺകുട്ടിക്കൊപ്പം ഇവിടെയുണ്ടായിരുന്നതായാണ് സൂചനകൾ ലഭിച്ചത്

രണ്ട് വലിയ ബാഗുകളും ഇവരുടെ പക്കലുണ്ടായിരുന്നു. ദീർഘദൂര യാത്രക്കെന്ന് സംശയിക്കുന്ന സൂചനകളാണ് ഇതുവഴി ലഭിക്കുന്നത്. കോട്ടക്കുന്നിൽ മറ്റ് മൂന്ന് പേരുമായി ദീർഘനേരം രണ്ട് പെൺകുട്ടികളും സംസാരിക്കുന്നത് ചിലർ കണ്ടിരുന്നു. മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വാർത്തകളും ചിത്രങ്ങളും പ്രചരിച്ചതോടെയാണ് ഇത് ജസ്‌നയാണോയെന്ന സംശയം ഇവർക്കുണ്ടായത്.

പാർക്കിലെ ജീവനക്കാരാണ് വിവരം പോലീസിൽ അറിയിച്ചത്. ഇതേ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്. കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്ന് ഓട്ടോ റിക്ഷയിലാണ് ജസ്‌ന കോട്ടക്കുന്നിലെത്തിയത്. നഗരത്തിലുള്ള അന്നേ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *