ജസ്നയുടെ തിരോധാനം: സുഹൃത്തിനെ സംശയമുണ്ടെന്ന് സഹോദരൻ
ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ സംശയമുണ്ടെന്ന് സഹോദരൻ. ജസ്ന അവസാനമായി സന്ദേശമയച്ചത് ഈ സുഹൃത്തിനാണ്. ഇയാൾക്കെതിരെ പ്രത്യക്ഷത്തിൽ തെളിവുകളൊന്നുമില്ലാത്തതാണ് ആരോപണം ഉന്നയിക്കാത്തതെന്നും സഹോദരൻ ജയിംസ് പറഞ്ഞു.
സുഹൃത്തിനെ തനിക്ക് നേരിട്ട് പരിചയമില്ല. പലതവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. പോലീസ് അന്വേഷണത്തോട് ജസ്നയുടെ കുടുംബം പൂർണമായും സഹകരിക്കുന്നുണ്ട്. നുണപരിശോധനക്ക് വിധേയരാവാനും തയ്യാറാണ്. പോലീസ് അന്വേഷണം തൃപ്തികരമാണെന്നും ജയിംസ് പറഞ്ഞു
ജസ്നയുടെ തിരോധാനവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കഴിഞ്ഞ ദിവസം സുഹൃത്ത് പറഞ്ഞിരുന്നു. താൻ ജസ്നയുടെ കാമുകനല്ല. ജസ്നക്ക് പ്രണയമുണ്ടോയെന്നും പോലും അറിയില്ല. മരിക്കാൻ പോകുകയാണെന്ന രീതിയിൽ മുമ്പും മെസേജുകൾ അയക്കാറുണ്ടായിരുന്നുവെന്നും ഇയാൾ പറഞ്ഞു