ജസ്‌നയുടെ തിരോധാനം: യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്ന് പോലീസ് ഹൈക്കോടതിയിൽ

Loading...
  • 6
    Shares

ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യമറിയിക്കുന്നത്. ജസ്‌നെയെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. എല്ലാ ആരോപണങ്ങളും അന്വേഷിച്ചെങ്കിലും സഹായകരമാകുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്ന് തിരുവല്ല ഡിവൈഎസ്പി ചന്ദ്രശേഖരൻ പിള്ള സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു

ജസ്‌നയെ കണ്ടെന്ന് സന്ദേശങ്ങൾ ലഭിച്ച സ്ഥലങ്ങളിൽ പോയി അന്വേഷിച്ചു. എന്നാൽ കണ്ടത് ജസ്‌നയാണെന്ന് ഒരിടത്തും നിന്നും സ്ഥിരീകരിക്കാനായിട്ടില്ല. ജസ്‌നയുടെ പിതാവ് നിർമിക്കുന്ന വീട്ടിൽ പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. വീട്ടുകാർക്കെതിരായ ആരോപണങ്ങളിലും അന്വേഷണം നടത്തിയെങ്കിലും തെളിവുകൾ ലഭിച്ചില്ല

കേസുമായി ബന്ധപ്പെട്ട് 250 പേരെ ചോദ്യം ചെയ്തു. 120 പേരുടെ മൊഴി രേഖപ്പെടുത്തി. ഒരു ലക്ഷത്തോളം ഫോൺകോളുകൾ പരിശോധിച്ചു. ഗൗരവം ഉൾക്കൊണ്ടുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നതെന്നും പോലീസ് സുപ്രീം കോടതിയെ ധരിപ്പിച്ചു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *