ജസ്‌നയുടെ തിരോധാനം: നിർണായക വിവരങ്ങൾ ലഭിച്ചതായി സർക്കാർ ഹൈക്കോടതിയിൽ

  • 12
    Shares

മൂക്കുട്ടുതറയിൽ നിന്നും കാണാതായ വിദ്യാർഥിനി ജസ്‌ന മരിയ ജയിംസിനെ സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ കൂടുതൽ വെളിപ്പെടുത്താനാകില്ലെന്നും അതിന് കുറച്ചുകൂടി സമയം ആവശ്യമാണെന്നും സർക്കാർ വ്യക്തമാക്കി

സർക്കാർ വിശദീകരണത്തോടെ കേസ് പരിഗണിക്കുന്നത് അടുത്ത മാസം രണ്ടിലേക്ക് മാറ്റി. ഇതാദ്യമായാണ് ജസ്‌നയെ കാണാതായ സംഭവത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി പോലീസ് വെളിപ്പെടുത്തുന്നത്.

മാർച്ച് 22നാണ് ജസ്‌നയെ കാണാതാകുന്നത്. കാണാതായ ദിവസം രാവിലെ എട്ട് മണി വരെ ജസ്‌ന വീട്ടിലുണ്ടായിരുന്നു. തുടർന്ന് അമ്മായിയുടെ വീട്ടിൽ പോകുകയാണെന്നു പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് ജസ്‌ന അപ്രത്യക്ഷമാകുകയായിരുന്നു

ജസ്‌നയെ അന്വേഷിച്ച് പോലീസ് ബംഗളൂരുവിലും മൈസൂരുവിലും ചെന്നെങ്കിലും വിവരം ലഭിച്ചിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും തുമ്പൊന്നും പോലീസിന് ലഭിച്ചിരുന്നില്ല

 


-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *