ജസ്‌നയുടെ തിരോധാനം: മുണ്ടക്കയത്ത് ദൃശ്യം മോഡൽ പരിശോധന

ജസ്‌ന മരിയ ജയിംസിന്റെ തിരോധാനം സംബന്ധിച്ച അന്വേഷണത്തിൽ വഴിത്തിരിവ്. ജസ്‌നയുടെ പിതാവ് ജയിംസ് മുണ്ടക്കയം ഏന്തയാറിൽ നിർമിക്കുന്ന കെട്ടിടവും പരിസരവും പോലീസ് വീണ്ടും പരിശോധിക്കും. കുഴിച്ച് പരിശോധിക്കുന്നതിന് പകരം ഡിറ്റക്ടർ ഉപയോഗിച്ചായിരിക്കും പരിശോധന

ജസ്‌നയുടെ തിരോധാനത്തിൽ പിതാവിന് പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് നേരത്തെ മൂക്കുട്ടുതറയിലെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഏന്തയാറിലെ ഒരു സ്‌കൂളിലെ കുട്ടിക്ക് വീടുവെച്ച് കൊടുക്കുന്നതിന്റെ നിർമാണ കരാറും ജസ്‌നയുടെ പിതാവിനാണ്. ഇവിടെയും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.

നിർണായക വിവരം ലഭിച്ചതായും എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും പത്തനംതിട്ട പോലീസ് മേധാവി ടി നാരായണൻ ഇന്നലെ പ്രതികരിച്ചിരുന്നു. ജസ്‌നയുടെ വീട്ടിൽ നിന്ന് രക്തംപുരണ്ട വസ്ത്രം കണ്ടെത്തിയിരുന്നു. ഇത് ഫോറൻസിക് വിദഗ്ധർ പരിശോധിക്കുകയാണ്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *