ജസ്‌ന ഇപ്പോഴും കാണാമറയത്ത്; വീട്ടിൽ നിന്നും പോയിട്ട് ഇന്ന് ആറ് മാസം

  • 14
    Shares

മുണ്ടക്കയത്ത് നിന്നുള്ള വിദ്യാർഥിനി ജസ്‌ന മരിയ ജയിംസിനെ കാണാതായിട്ട് ഇന്ന് ആറ് മാസം. മാർച്ച് 22നാണ് ജസ്‌നയെ കാണാതാകുന്നത്. കഴിഞ്ഞ ആറുമാസവും അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും പോലീസിന് ലഭിച്ചിട്ടില്ല. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ ആലോചിക്കുകയാണ് ഇപ്പോൾ

മുണ്ടക്കയത്തുള്ള ബന്ധുവിന്റെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞാണ് ജസ്‌ന വീട്ടിൽ നിന്നും ഇറങ്ങിയത്. എരുമേലി വരെ ജസ്‌നയെ ബസിൽ കണ്ടവരുണ്ട്. സംസ്ഥാനം വിട്ടേക്കാമെന്ന സംശയത്തിൽ ബാംഗ്ലൂരും മൈസൂരും പോലീസും തിരച്ചിൽ നടത്തിയിരുന്നു.

പലതവണ ബാംഗ്ലൂരിലും മൈസൂരിലും കുടകലിലും ജസ്‌നയെ കണ്ടതായി വിവരങ്ങൾ ലഭിക്കുകയും പോലീസ് പോയി അന്വേഷിക്കുകയും ചെയ്തു. എന്നാൽ ഇതെല്ലാം തെറ്റായ വിവരങ്ങളായിരുന്നു. മെയ് 27ന് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ഡിജിപി നിയമിച്ചു. ജസ്‌നയെ കണ്ടെത്തുന്നവർക്ക് അഞ്ച് ലക്ഷം രൂപ പ്രതിഫലമായും പ്രഖ്യാപിച്ചു. എന്നിട്ടും ജസ്‌ന കാണാ മറയത്തു തന്നെയാണ്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *