ഭാര്യയുടെ എഫ് ബി പോസ്റ്റ് അവജ്ഞയോടെ തള്ളിക്കളയണമെന്ന് ജോൺ ഫെർണാണ്ടസ് എംഎൽഎ; വിവാദ പോസ്റ്റിന് വിശദീകരണം

  • 12
    Shares

മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലയാളികളെ സംരക്ഷിക്കുന്നതാരാണെന്ന് അന്വേഷിക്കണമെന്ന തന്റെ ഭാര്യയുടെ പോസ്റ്റ് അവജ്ഞയോടെ തള്ളിക്കളയണമെന്ന് സിപിഎം എംഎൽഎ ജോൺ ഫെർണാണ്ടസ്. ഭാര്യ ജെസി പോസ്റ്റ് ചെയ്ത കാര്യങ്ങൾ തീർത്തും അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നോമിനിയായ ആംഗ്ലോ ഇന്ത്യൻ എംഎൽഎയാണ് ജോൺ ഫെർണാണ്ടസ്

വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരനുമായ ഭാര്യ ഫോണിൽ സംസാരിച്ച കാര്യങ്ങളാണ് പോസ്റ്റിൽ ഉള്ളത്. എന്നാൽ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണിത്. വർഗീയവാദത്തിനും തീവ്രവാദത്തിനും എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പ്രസ്ഥാനമാണ് സിപിഎം. കേരളമൊന്നാകെ അഭിമന്യുവിന്റെ കൊലയിൽ പ്രതിഷേധിക്കുകയാണ്. എസ് ഡി പി ഐ പലവിധ തന്ത്രങ്ങളും സ്വീകരിക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് ഇപ്പോൾ പ്രചരിക്കുന്ന വാർത്തയെന്നും ജോൺ ഫെർണാണ്ടസ് പറയുന്നു

എൻ പി ജെസിയുടെ വിവാദമായ പോസ്റ്റ്

ഇന്ന് ഒരു ഫോൺ കോൾ. ഇത് എംഎൽഎ ജോൺ ഫെർണാണ്ടസ്സിന്റെ ഭാര്യ സഖാവ് ജെസ്സിയല്ലെ. അതെ … ആരാണ്? ഞാൻ വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനാണ് നമ്മൾ ഇതിന് മുമ്പും പല പ്രാവശ്യം സംസാരിച്ചിട്ടുണ്ട്. പേര്? ഞാൻ ചോദിച്ചു. അദ്ദേഹം പേരു പറഞ്ഞു. ഓ.. എനിക്കറിയാം. ഔദ്യോഗിക കാര്യങ്ങളിൽ എന്നെ പലപ്പോഴും സഹായിച്ചിട്ടുണ്ട് അദ്ദേഹം. അതെല്ലാം ഓർമ്മയിൽ ഓടിയെത്തി. ഞാനത് സൂചിപ്പിച്ചു. എന്താ സാറെ വിളിച്ചത്? ഞാൻ ചോദിച്ചു. എനിക്ക് ഒരു സഹായം ആവശ്യമുണ്ട്. എന്താണാവോ? വ്യക്തിപരമായ സഹായമല്ല.

സമൂഹത്തിന് മൊത്തമായ ആവശ്യമാണ്. സഖാവ് ജോൺ ഫെർണാണ്ടസ്സിന്റെ അടിയന്തര ഇടപെടൽ ആവശ്യമായ കാര്യമാണ്. രോഷാകുലനാണ് അദ്ദേഹം. എന്താണാവോ? നമ്മൾ വർഗീയതക്കെതിരെ നിലപാടെടുക്കുന്നവരല്ലെ? അതെ വർഗീയ വാദം തുലയട്ടെ… ക്യാമ്പെയിനിൽ ഞാനും പോയി സഖാവെ. പക്ഷെ, പശ്ചിമകൊച്ചിയിൽ നടക്കുന്ന വർഗീയ പ്രീണനം അവസാനിപ്പിക്കാൻ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറായ ജോൺ ഫെർണാണ്ടസ്സ് എന്തേ തയ്യാറാവുന്നില്ല? കാര്യം എന്താണെന്ന് പറയൂ സാറെ എന്നായി ഞാൻ. കൊച്ചിയിലെ അമരാവതി ഗവൺമെന്റ് യു.പി. സ്‌കൂളിന്റെ സ്ഥലം ഹിന്ദു വർഗീയവാദികൾ കൈയേറി ഗേറ്റും, ബോർഡും വച്ചു. ഇവിടുത്തെ സി.പി.എം. നേതൃത്വം അതിനു വേണ്ടുന്ന ഒത്താശ ചെയ്ത് കൊടുക്കുന്നു.

വേണ്ടപ്പെട്ടവരോടെല്ലാം ഞങ്ങൾ പറഞ്ഞു. കൗൺസിലർമാർ മൗനാനുവാദം കൊടുത്തിരിക്കുന്നു. ആരും അനങ്ങുന്നില്ല. എന്തേ ഈ ഹിന്ദു വർഗീയവാദികളെ പേടിയാണോ സി.പി. എം നേതൃത്വത്തിന്? കൊച്ചിയിലെ കണ്ണായ സ്ഥലം ഇവർക്ക് തീറെഴുതി കൊടുക്കാൻ ഒത്താശ ചെയ്തവരുടെ പോക്കറ്റിൽ ലക്ഷങ്ങൾ ചെന്ന് വീണിട്ടുണ്ട് സഖാവെ. അതാണ് ഇവർ ഈ നിലപാട് സ്വീകരിക്കുന്നത്. ഫോർട്ട് കൊച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നിശബ്ദത എന്തൊക്കെയോ കളികൾ നടന്നതിന്റെ ലക്ഷണമാണ്. രോഷം തിളക്കുകയാണ്. ഏയ് അങ്ങനെയൊന്നും ഉണ്ടാവില്ല. ഞാൻ പറഞ്ഞു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ എനിക്കറിയാം. അദ്ദേഹം അങ്ങനെയൊന്നിനും കൂട്ട് നില്ക്കില്ല: ഞാൻ പറഞ്ഞു. പിന്നേയും അദ്ദേഹം തുടരുകയാണ്.. സഖാവിനറിയോ: SDPI യെ സഹായിക്കുന്നത് നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടിക്കാരാണ്. എല്ലാ രാഷ്ട്രീയ പാർട്ടിയിലും ഇവർ നുഴഞ്ഞ് കയറിയിട്ടുണ്ട്. ഇങ്ങനെ നുഴഞ്ഞ് കയറിയവർ ഇവരൊക്കെയാണ്: പേരുകൾ അദ്ദേഹം പറഞ്ഞു.

(ആ പേരുകൾ ഞാൻ ഇവിടെ തല്കാലം പറയുന്നില്ല). ഇവരുടെ എല്ലാ വിധ വളർച്ചക്കും ഇവർ സഹായിക്കുമത്രേ. സാമ്പത്തികമായുള്ള സഹായം. ലക്ഷങ്ങളുടെ കണക്ക്. ഞാൻ ഞെട്ടി. പകൽ ഇവർ CPM, Congress: രാത്രി ഇവർ SDPI പിന്നെ ചിലർ RSS. അഭിമന്യുവിനെ കൊന്നവർക്ക് എല്ലാ സംരക്ഷണവും ഒരുക്കിയത് ഇവരാണ് സഖാവെ. ഇവരാണ് … തോപ്പുംപടിയിൽ വന്നിറങ്ങിയ അഭിമന്യുവിന്റ കൊലയാളികൾക്ക് ആരുടെ സംരക്ഷണം കിട്ടി എന്ന് പാർട്ടി അന്വേഷിക്കണം. ഇതാണ് സഖാവെ ഇവിടെ നടക്കുന്നത്: സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനത്തിനപ്പുറം: ചില കൊടുക്കൽ വാങ്ങലുകൾ. ഇത് നിർത്തിക്കാൻ ഇവരുടെ ഓശാരം പറ്റാത്ത സ: ജോൺ ഫെർണാണ്ടസ്സ് മുൻകൈ എടുക്കണം. ഫോർട്ട് കൊച്ചി അമരാവതി സ്‌കൂളിന്റെ സ്ഥലം സ്‌കൂളിന് തന്നെ കിട്ടണം. പൊതുമുതൽ വർഗീയവാദികൾക്ക് തീറെഴുതി കൊടുക്കാൻ കൂട്ട് നിൽക്കരുത്.

പൊതുമുതൽ സംരക്ഷിക്കാൻ കേരളത്തിലെ മുഴുവൻ MLA ആയ ജോൺ ഫെർണാണ്ടസ്സും CPIM – ഉം മുൻകൈ എടുക്കണം. ഒരു ഗമണ്ടൻ മഴ പെയ്തൊഴിഞ്ഞ പോലെ. ശരി സർ. ഞാൻ പറയാം. നടപടി ഉണ്ടാക്കാൻ ഞാൻ ശ്രമിക്കാം. ചുരുക്കം… 2001- മുതൽ മട്ടാഞ്ചേരി AE0 ഓഫീസ് കയറിയിറങ്ങുന്ന എനിക്കറിയാം ഫോർട്ട് കൊച്ചി അമരാവതി ഗവൺമെന്റ് സ്‌കൂൾ ഗ്രൗണ്ട്. കുട്ടികളുടേതാണ്. പൊതുമുതലാണ്. ഇത് സംരക്ഷിക്കപ്പെടേണ്ടതാണ്. ഹിന്ദു വർഗീയവാദികൾക്ക് ഖോ-ഖോ വിളിക്കാൻ വിട്ടു കൊടുക്കേണ്ട സ്ഥലമല്ല. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും, സാംസ്‌കാരിക സംഘടനകളും ഈ കൈയേറ്റത്തിന്നെതിരെ രംഗത്ത് വരണം. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരന്റെ ഈ ആവലാതി പൊതുസമൂഹത്തിന്റെ ആവലാതിയാണ്. ഇടപെടൽ അനിവാര്യം. ഉറപ്പായും ഉണ്ടാവണം, ഉണ്ടാവുക തന്നെ വേണം.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *