രണ്ടില ഇല്ലെങ്കിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുമെന്ന് ജോസ് കെ മാണിയുടെ മുന്നറിയിപ്പ്; പാലായിൽ തർക്കം രൂക്ഷം

പാലായിൽ യുഡിഎഫ് സ്ഥാനാർഥിയെ ചൊല്ലി കേരളാ കോൺഗ്രസിലെ രണ്ട് വിഭാഗങ്ങൾ തമ്മിൽ തർക്കം രൂക്ഷമാകുന്നതിനിടെ മുന്നറിയിപ്പുമായി ജോസ് കെ മാണി വിഭാഗം. പാർട്ടി ചിഹ്നമായ രണ്ടില ലഭിച്ചില്ലെങ്കിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കാനാണ് ജോസ് കെ മാണിയുടെ തീരുമാനം. പി ജെ ജോസഫിന് വഴങ്ങേണ്ടതില്ലെന്നും വിട്ടുവീഴ്ച വേണ്ടെന്നും ജോസ് കെ മാണി വിഭാഗം കരുതുന്നു

നിഷ ജോസ് കെ മാണിയെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കാനുള്ള നീക്കമാണ് ജോസ് കെ മാണി വിഭാഗം നടത്തുന്നത്. ഇന്നത്തെ സബ് കമ്മിറ്റി യോഗത്തിൽ ചിഹ്നം സംബന്ധിച്ച തീരുമാനമായില്ലെങ്കിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുമെന്ന നിലപാട് ഇവർ സ്വീകരിക്കും.

തോമസ് ചാണ്ടിയുടെ നേതൃത്വത്തിലുള്ള സബ് കമ്മിറ്റി നാല് മണിക്കാണ് ചേരുന്നത്. ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും യുഡിഎഫ് നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുമ്ട്. ഇരുവിഭാഗത്തെയും ഒരുമിച്ചിരുത്തി ചർച്ച നടത്താനും സാധ്യതയുണ്ട്. യുഡിഎഫ് സ്ഥാനാർഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് ജോസ് കെ മാണി നേരത്തെ വ്യക്തമാക്കിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *