ജോസ് കെ മാണി ഇരന്നുവാങ്ങിയ തോൽവിയാണിതെന്ന് പിജെ ജോസഫ്

പാലാ ഉപതെരഞ്ഞെടുപ്പിലെ തോൽവിയിൽ പ്രതികരണവുമായി കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ്. ദയനീയ തോൽവി ജോസ് കെ മാണിയും ജോസ് ടോമും ഇരന്നുവാങ്ങിയതാണ്. രണ്ടില ചിഹ്നം ഇല്ലാത്തതും തോൽവിയിലേക്ക് നയിച്ചു.

മാണി സ്വീകരിച്ച കീഴ് വഴക്കങ്ങൾ ജോസ് കെ മാണി ലംഘിച്ചു. ജോസ് ടോമിന്റെയും ജോസ് കെ മാണിയുടെയും പക്വതയില്ലാത്ത സമീപനം തോൽവിയുടെ ആക്കം കൂട്ടി. സ്വയം ചെയർമാനായി മാറിയ ജോസ് കെ മാണിയുടെ നീക്കങ്ങളാണ് തോൽവിക്ക് യഥാർഥ കാരണം

പാർട്ടി ഭരണഘടന ജോസ് കെ മാണി അംഗീകരിക്കാത്തത് പ്രശ്‌നങ്ങൾ വഷളാക്കി. പാലായിൽ രണ്ട് കൂട്ടരും പ്രശ്‌നങ്ങളുണ്ടാക്കിയെന്ന പ്രസ്താവന തെറ്റാണ്. പ്രശ്‌നമുണ്ടാക്കിയത് ആരാണെന്ന് യുഡിഎഫ് പരിശോധിക്കണം. തന്നെ കൂവിയപ്പോൾ ആരും ഖേദം പ്രകടിപ്പിച്ചില്ലല്ലോയെന്നും പി ജെ ജോസഫ് ചോദിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *