ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലിയെ അറസ്റ്റ് ചെയ്തു; പോക്‌സോ ചുമത്തി

  • 21
    Shares

ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലിയെ അറസ്റ്റ് ചെയ്തു. കുട്ടികളെ അനധികൃതമായി പാർപ്പിച്ച് പീഡിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. പോക്‌സോ നിയമപ്രകാരമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

കുട്ടികളെ പീഡിപ്പിച്ച വിഷ്ണു എന്ന അന്തേവാസിയും അറസ്റ്റിലായിട്ടുണ്ട്. പീഡനവിവരം അറിഞ്ഞിട്ടും ജോസ് മാവേലി മറച്ചുവെക്കാനാണ് ശ്രമിച്ചത്. എന്നാൽ കൗൺസിലർമാരോടും ക്രൈംബ്രാഞ്ചിനെയും കുട്ടികൾ തന്നെ വിവരം അറിയിക്കുകയായിരുന്നു. ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന കുറ്റമാണ് ജോസ് മാവേലിക്കെതിരെ ചുമത്തിയിരിക്കുന്നത്

ജോസ് മാവേലിയോടോ ചുമതലപ്പെട്ടവരോടോ പീഡനവിവരം അറിയിച്ചാൽ അതിന്റെ പേരിലും മർദിക്കുമായിരുന്നുവെന്ന് കുട്ടികൾ മൊഴി നൽകിയിരുന്നു. ശിശു ഭവനിലെ കമ്പ്യൂട്ടർ അധ്യാപകനെയും അറസ്റ്റ് ചെയ്തതായി വാർത്തകളുണ്ട്. പീഡന വിവരം മറച്ചുവെച്ചുവെന്ന കുറ്റമാണ് ഇയാൾക്കെതിരെയുമുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *