ജോസ് ടോം പി ജെ ജോസഫുമായി കൂടിക്കാഴ്ച നടത്തി; പാലായിൽ മഞ്ഞുരുകുന്നു

പാലാ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേൽ പിജെ ജോസഫുമായി കൂടിക്കാഴ്ച നടത്തി. തൊടുപുഴയിലെ ജോസഫിന്റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. പത്ത് മിനിറ്റ് നേരം മാത്രമാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്. കേരളാ കോൺഗ്രസിലെ തർക്കങ്ങൾ അവസാനിക്കുന്നതിന്റെ സൂചനകളാണ് കൂടിക്കാഴ്ചക്ക് പിന്നിലെന്ന് കരുതുന്നു.

കേരളാ കോൺഗ്രസിലെ പി ജെ ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങൾ തമ്മിലുള്ള പടലപ്പിണക്കങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തെ പോലും ബാധിക്കുമെന്ന രീതിയിലേക്ക് നീങ്ങുമ്പോഴാണ് കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. പ്രചാരണ പ്രവർത്തനങ്ങളിൽ ഇരുവിഭാഗങ്ങളെയും ഒരുമിച്ച് നിർത്താനുള്ള നീക്കമാണ് ജോസ് ടോം നടത്തുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *