ജോസഫ് വാഴക്കനെ സൂക്ഷിക്കുക, കാണുന്നവരെയെല്ലാം പിടിച്ച് അദ്ദേഹം ബിജെപിയിൽ ചേർക്കുകയാണ്: എം സ്വരാജ്

Loading...
  • 16
    Shares

കോൺഗ്രസ് നേതാവ് ശ്രീ.ജോസഫ് വാഴയ്ക്കനെ സൂക്ഷിക്കണം.
കോൺഗ്രസ് നേതാവാണെങ്കിലും കാണുന്നവരെയെല്ലാം പിടിച്ച് ബി ജെ പിയിൽ ചേർക്കുന്ന ജോലിയിലാണ് അദ്ദേഹം ഇപ്പോഴേർപ്പെട്ടിട്ടുള്ളത്.!

ഇന്ന് ഉച്ചയ്ക്ക് അദ്ദേഹം എന്നെ ബി ജെ പിയിൽ ചേർത്തു കളഞ്ഞു…!
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ തോൽക്കുമെന്ന് ഞാനൊരു ചാനൽ ചർച്ചയിൽ പറഞ്ഞതാണ് ശ്രീ.ജോസഫ് വാഴയ്ക്കനെ ചൊടിപ്പിച്ചത്.

LDF നെതിരെ മത്സരിച്ചാലും ശ്രീ.രാഹുൽ ഗാന്ധിയെ വിജയിപ്പിച്ചോളാമെന്ന് ഞാൻ പറയാത്തതിൽ അദ്ദേഹത്തിന് വിഷമം!

ഒരു കാര്യം തീർത്തു പറയട്ടെ ,
ബിജെപി പ്രസക്തമല്ലാത്ത കേരളത്തിൽ എൽ.ഡി.എഫിനെതിരെ മത്സരിക്കാൻ കോൺഗ്രസ് പ്രസിഡന്റ് വരുന്നുണ്ടെങ്കിൽ തോൽപിക്കുമെന്നത് ഒരു എൽ.ഡി.എഫ് പ്രവർത്തകന്റെ അഭിപ്രായമാണ്.
അതിന് നിങ്ങളെന്നെ ബി.ജെ.പി അല്ല അൽ – ഖ്വയ്ദ ആക്കിയാലും വിരോധമില്ല .

സ്വന്തം സഹപ്രവർത്തകരിൽ എത്ര പേർ ബി ജെ പിയിൽ ചേർന്നെന്ന് അറിയാൻ ഒരോ ദിവസവും രാവിലെ പത്രം നോക്കേണ്ടി വരുന്ന നേതാവാണ് ശ്രീ.ജോസഫ് വാഴയ്ക്കൻ . അദ്ദേഹത്തിന് ഇക്കാര്യത്തിൽ കൂടുതൽ മറുപടി പറയുന്നില്ല .

പിന്നെ,
രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഒരാൾ അഭിപ്രായപ്പെട്ടാൽ അതെങ്ങനെയാണ് മഹാപാതകമാവുന്നത് ? പ്രിയ വാഴയ്ക്കൻ, ജനാധിപത്യത്തിൽ ജയം മാത്രമല്ലല്ലോ തോൽവിയുമില്ലേ? ജനാധിപത്യത്തിൽ തോൽവിയെന്നത് അത്ര മോശം കാര്യമാണോ ?
താങ്കളെന്തിനാണ് കോപാകുലനാവുന്നത് ? ആര് ജയിക്കണമെന്ന് ജനങ്ങളല്ലേ തീരുമാനിക്കുന്നത്. ഏത് കൊലകൊമ്പൻ നേതാവിനെയും തോൽപിക്കാനുള്ള ശക്തി ജനങ്ങൾക്കുണ്ടെന്ന് നമ്മളെല്ലാം മനസിലാക്കേണ്ടതാണ്. തോൽവിയെന്ന് കേൾക്കുമ്പോഴെ നില തെറ്റിപ്പോകരുത് .

രാഹുൽ ഗാന്ധി തോൽക്കില്ലെന്ന് അങ്ങ് വാശി പിടിക്കുമ്പോൾ സാക്ഷാൽ ഇന്ദിരാഗാന്ധിയെ വരെ തോൽപിച്ച ചരിത്രം ജനങ്ങൾക്കുണ്ടെന്ന് മറക്കരുത്. ജനാധിപത്യത്തിൽ ഏതെങ്കിലും വ്യക്തിയോ കുടുംബമോ അല്ല പരമാധികാരികളെന്ന് ജനങ്ങൾ പലവട്ടം തെളിയിച്ചിട്ടുള്ളതാണ് .

നേമത്ത് ബി ജെ പി യ്ക്ക് ഒരു എം എൽ എ ഉണ്ടെന്ന് ചുളുവിൽ പറഞ്ഞു പോകുമ്പോൾ അവിടെ ബി ജെ പി ജയിച്ചതെങ്ങനെയെന്ന് ശ്രീ.ജോസഫ് വാഴയ്ക്കൻ ദയവായി മറന്നു പോവരുത്.

മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ നേമത്തെ വോട്ടിന്റെ കണക്ക് താഴെ കൊടുക്കുന്നു. എങ്ങനെയാണ് കേരളത്തിൽ ബിജെപി ജയിച്ചതെന്ന് കണക്കുകൾ സ്വയം വിശദീകരിച്ചു കൊള്ളും.
കേരളത്തിൽ ബിജെപിയ്ക്ക് ഒരു പഞ്ചായത്ത് മെമ്പറെങ്കിലും ജയിക്കണമെങ്കിൽ കോൺഗ്രസ് മനസുവെയക്കണം. കോൺഗ്രസിന്റെ കുളത്തിലേ ബി ജെ പിയുടെ താമരയിവിടെ വളരൂ.

ബി ജെ പി ജയിക്കാത്ത കേരളത്തിൽ , നിലവിൽ ബിജെപി നേരിട്ട് മത്സരിക്കുക പോലും ചെയ്യാത്ത വയനാട്ടിൽ ശ്രീ.രാഹുൽ ഗാന്ധി മത്സരിക്കുന്നുണ്ടെങ്കിൽ അത് ബി ജെ പി യെ തോൽപിക്കാനാണെന്ന് ശ്രീ.ജോസഫ് വാഴയ്ക്കന് വാദിക്കാം ,
പക്ഷേ കേരളമത് വിശ്വസിക്കണമെന്ന് വാശി പിടിക്കരുത്.

ശ്രീ.ജോസഫ് വാഴയ്ക്കനെ സൂക്ഷിക്കുക.എം.സ്വരാജ്.കോൺഗ്രസ് നേതാവ് ശ്രീ.ജോസഫ് വാഴയ്ക്കനെ സൂക്ഷിക്കണം . കോൺഗ്രസ്…

Posted by M Swaraj on Monday, 25 March 2019
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *