മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെയും ജൂലിയസിനും സാനിയോക്കുമെതിരെ വീണ്ടും ആക്രമണം

  • 28
    Shares

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്ററുടെ മകനും ഭാര്യ സാനിയോ മനോമിക്കുമെതിരെ വീണ്ടും ആക്രമണം. മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെയാണ് കെ പി ശശികലക്ക് വേണ്ടി ഹർത്താൽ നടത്തുന്നവർ ഇവരെ വീണ്ടും ആക്രമിച്ചത്. കുറ്റ്യാടിയിൽ വെച്ച് നടന്ന ആക്രമണത്തിൽ ഇരുവർക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് പോകും വഴിയാണ് കെ പി ശശികല അനുകൂലികൾ ഇവരെ വീണ്ടും ആക്രമിച്ചത്.

കോഴിക്കോട് നടുവണ്ണൂരിൽ വെച്ചാണ് ഇവർ വീണ്ടും ആക്രമിക്കപ്പെട്ടത്. കാറിന് നേരെ കല്ലെറിയുകയും ഇവരെ അനുഗമിച്ച ജീപ്പിൽ പോയവരെ വലിച്ചിറക്കി മർദിക്കുകയുമായിരുന്നു. പോലീസ് അകമ്പടിയുണ്ടായിരുന്നുവെങ്കിലും കെ പി ശശികല അനുകൂല അക്രമികളെ തടയാൻ സാധിച്ചില്ല. നേരത്തെ കുറ്റ്യാടി അമ്പലക്കുളങ്ങര വെച്ചാണ് ഇവർ ആദ്യം ആക്രമിക്കപ്പെട്ടത്. ജൂലിയസിന്റെ മൂക്കിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *