ജസ്റ്റിസ് ദീപക് മിശ്ര കള്ളന്‍, ഗജഫ്രോഡ്; വ്യക്തിപരമായി അധിക്ഷേപിച്ച് വീണ്ടും രാഹുല്‍ ഈശ്വര്‍

  • 16
    Shares

ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാക്കിയ വിധി പുറപ്പെടുവിച്ച സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ വ്യക്തിപരമായി അധിക്ഷേപിച്ച് സംഘപരിവാര്‍ സഹയാത്രികനും തന്ത്രികുടുംബത്തില്‍ നിന്ന് പുറത്താക്കപ്പെട്ടയാളുമായ രാഹുല്‍ ഈശ്വര്‍. ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ചര്‍ച്ചക്കിടെയാണ് ഇയാള്‍ ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ വികാരവിക്ഷോഭം കൊണ്ടത്

സുപ്രീം കോടതിയില്‍ പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയില്‍ പ്രതീക്ഷയുണ്ടെന്ന രാഹുല്‍ ഈശ്വറിന്റെ പ്രതികരണത്തെ കുറിച്ച് എഎ റഹീം സൂചിപ്പിക്കുമ്പോള്‍ രാഹുലിന്റെ മറുപടി ഇങ്ങനെയായിരുന്നു

കാരണം ദീപക് മിശ്ര ഗജഫ്രോഡാണ്. കള്ളനാണ്. ഇദ്ദേഹത്തിന്റെ പാര്‍ട്ടിയും കോണ്‍ഗ്രസും ഇംപീച്ച്‌മെന്റ് മോഷന്‍ മൂവ് ചെയ്യാന്‍ കൊടുത്ത വ്യക്തിയാണ്.

കോടതിയലക്ഷ്യമാണ് എന്ന് റഹീം ചൂണ്ടിക്കാട്ടിയെങ്കിലും ദീപക് മിശ്രയെ അധിക്ഷേപിക്കുന്നത് രാഹുല്‍ ഈശ്വര്‍ തുടരുകയായിരുന്നു. രാജ്യസ്‌നേഹി ആയതുകൊണ്ടാണ് ജസ്റ്റിസ് ദീപക് മിശ്ര ശരിയല്ലെന്ന് താന്‍ പറയുന്നതെന്നായി രാഹുല്‍ ഈശ്വര്‍.

ജസ്റ്റിസ് ദീപക് മിശ്രയെ വ്യക്തിപരമായി അവഹേളിച്ച് വീണ്ടും രാഹുല്‍ ഈശ്വര്

ജസ്റ്റിസ് ദീപക് മിശ്രയെ വ്യക്തിപരമായി അവഹേളിച്ച് വീണ്ടും രാഹുല്‍ ഈശ്വര്

Posted by Reporter Live on Saturday, January 19, 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *