ഗാന്ധി വധം ഇന്നായിരുന്നുവെങ്കിൽ സവർക്കറും ശിക്ഷിക്കപ്പെടുമായിരുന്നു; ഗാന്ധി വധം തീവ്രവാദം തന്നെയാണെന്ന് ജസ്റ്റിസ് കെമാൽ പാഷ

Loading...

മഹാത്മാ ഗാന്ധി വധം ഭീകരവാദ പ്രവർത്തനം തന്നെയാണെന്ന് ജസ്റ്റിസ് കെമാൽ പാഷ. ഇത് മനസ്സിലാക്കാതെയാണ് കമൽഹാസനെ വെടിവെച്ച് കൊല്ലണമെന്ന് ചിലർ പറയുന്നത്. അദ്ദേഹം ഇനി എത്രനാൾ ജീവിച്ചിരിക്കുമെന്ന് അറിയില്ലെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. ഗാന്ധി വധക്കേസ് ഇക്കാലത്തായിരുന്നുവെങ്കിൽ സവർക്കർക്കെതിരെ തെളിവ് ലഭിക്കുകയും സവർക്കർ ശിക്ഷിക്കപ്പെടുകയും ചെയ്യുമായിരുന്നു.

പ്രഗ്യാ സിംഗിന്റെ ഗോഡ്‌സെ പ്രേമ പരാമർശം മാപ്പ് അർഹിക്കുന്നതല്ലെന്ന് മോദിയും അമിത് ഷായും പറഞ്ഞിട്ടുണ്ടെങ്കിൽ അവരെ ശിക്ഷിക്കണമെന്നാണ്. എന്നാൽ പ്രസ്താവനയും സ്ഥാനാർഥിത്വവും രണ്ടാണെന്നാണ് അവർ പറയുന്നത്. പാവങ്ങളായതു കൊണ്ട് നമ്മൾക്കൊന്നും ഇക്കാര്യം മനസ്സിലാകില്ല.

സവർക്കറെ ജയിലിലേക്ക് അയച്ചപ്പോൾ അന്തസ്സായി മാപ്പ് എഴുതി കൊടുത്ത് ശിക്ഷ കുറച്ചുവന്നു. എന്നിട്ട് ഹിന്ദു മഹാസഭ രൂപീകരിക്കുകയാണ് ചെയ്തത്. ഇതിലെ അംഗമാണ് ഗോഡ്‌സെ. ഗാന്ധി വധ കേസിൽ സവർക്കറും പ്രതിയായിരുന്നു. തെളിവില്ലെന്ന കാരണത്തിലാണ് വിട്ടയച്ചത്. ഗാന്ധിയെ വധിക്കാൻ ഗൂഢാലോചന നടത്തിയ സവർക്കർ പിന്നീട് ഗാന്ധിയേക്കാൾ ഉയരത്തിൽ പ്രതിഷ്ഠിക്കപ്പെടുകയാണുണ്ടായതെന്നും കെമാൽ പാഷ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *