യൂനിവേഴ്‌സിറ്റി കോളജ് കൂടാതെ മറ്റ് കോളജുകളിലും ഇടിമുറികളുണ്ടെന്ന് കമ്മീഷൻ റിപ്പോർട്ട്

യൂനിവേഴ്‌സിറ്റി കോളജിന് പുറമെ കേരളത്തിലെ പല കോളജുകളിലും യൂനിയൻ ഓഫീസുകൾ ഇടിമുറികളായി പ്രവർത്തിക്കുന്നുണ്ടെന്ന് ജസ്റ്റിസ് പി കെ ഷംസുദ്ദീൻ അധ്യക്ഷനായ സ്വതന്ത്ര കമ്മീഷന്റെ റിപ്പോർട്ട്. ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയോടെയാണ് കലാലയങ്ങൾ കലാപ സ്ഥലങ്ങളാകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു

റിപ്പോർട്ട് ഇന്ന് കമ്മീഷൻ ഗവർണർക്ക് കൈമാറും. യൂനിവേഴ്‌സിറ്റി കോളജിൽ വിദ്യാർഥിനി ആത്മഹത്യാ ശ്രമം നടത്തിയതിന് പിന്നാലെയാണ് കമ്മീഷൻ രൂപീകരിച്ചത്. തിരുവനന്തപുരം ആർട്‌സ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കോഴിക്കോട് മടപ്പള്ളി കോളജുകൾ എന്നീ കോളജുകളുടെ പേരുകളും റിപ്പോർട്ടിൽ പ്രവർത്തിക്കുന്നുണ്ട്. ഈ കോളജുകളിൽ ഇടിമുറികൾ പ്രവർത്തിക്കുന്നതായാണ് കമ്മീഷൻ ആരോപിക്കുന്നത്.

യൂനിയൻ തെരഞ്ഞെടുപ്പിൽ വിദ്യാർഥികൾക്ക് മത്സരിക്കാൻ പോലും അനുവദിക്കാത്ത സാഹചര്യമുണ്ട്. അതാത് കാലത്തെ സർക്കാരുകൾ അവരവരുടെ വിദ്യാർഥി സംഘടനകളുടെ അക്രമസംഭങ്ങളെ എതിർക്കാത്ത രീതിയിലാണ് മുന്നോട്ടു പോയിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *