കരുണാകരന് നീതി ലഭിക്കാതെ പോയി; ചതിച്ചത് നരസിംഹ റാവു: കെ മുരളീധരൻ

  • 10
    Shares

ഐഎസ്ആർഒ ചാരക്കേസിൽ നീതി ലഭിക്കാതെ പോയത് മുൻ മുഖ്യമന്ത്രി കെ കരുണാകരന് മാത്രമെന്ന് മകനും കോൺഗ്രസ് എംഎൽഎയുമായ കെ മുരളീധരൻ. നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന സുപ്രീം കോടതി വിധിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റൊരു കുറ്റാരോപിതനായ രമൺ ശ്രീവാസ്തവ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണ്. എന്നാൽ നീതി ലഭിക്കാതെ മത്സരിച്ചത് കെ കരുണാകരനാണ്. ജുഡീഷ്യൽ അന്വേഷണത്തിൽ മൂന്ന് ഉദ്യോഗസ്ഥൻമാരെ ചോദ്യം ചെയ്യുന്ന സമയത്ത് ഗൂഢാലോചനകൾ പുറത്തുവരും. അതിന് മുമ്പ് ആരാണ് ഇത് ചെയ്തതെന്ന് പറയുന്നത് ശരിയല്ലെന്നും മുരളീധരൻ പറഞ്ഞു

കരുണാകരനെ രാജിവെപ്പിച്ചത് നരസിംഹ റാവുവാണ്. ബാബറി ധ്വംസനത്തിന് ശേഷം റാവുവിന് പകരം വന്ന പേരുകളിൽ ഒന്ന് കെ കരുണാകരന്റേതായിരുന്നു. മാധ്യമങ്ങളിൽ റാവുവിന് പകരക്കാരനായി പേരു വന്ന രണ്ട് പേരെ ഹവാല കേസിൽ ഉൾപ്പെടുത്തി റാവു രാജിവെപ്പിച്ചു. കരുണാകരന്റെ പേരിൽ ചാരക്കേസും ചുമത്തിയെന്നും മുരളിധരൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *