കുറ്റപ്പെടുത്തലുമായി കെ മുരളീധരനും; മഹാപ്രളയമാക്കി മാറ്റിയത് സർക്കാരിന്റെ പിടിപ്പുകേട്

  • 8
    Shares

വെള്ളപ്പൊക്കത്തെ മഹാപ്രളയമാക്കി മാറ്റിയത് സർക്കാരിന്റെ പിടിപ്പുകേടാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ആദ്യം മുതലെ ഡാമുകൾ കുറേശ്ശെ തുറന്നിരുവെങ്കിൽ കൂട്ടത്തോടെയുള്ള തുറക്കൽ ഒഴിവാക്കാമായിരുന്നു. ഡാമിലെ വെള്ളം എത്ര ഉയരാൻ സാധ്യതയുണ്ട്, എന്ത് തയ്യാറെടുപ്പ് വേണമെന്നൊക്കെ ഡാം സുരക്ഷാ അതോറിറ്റിയാണ് തീരുമാനിക്കേണ്ടത്. എന്നാൽ ഇതൊന്നും നോക്കാൻ അവർക്ക് സമയം കിട്ടിയില്ല

പുതിയ മന്ത്രിയെ വെക്കുന്ന തിരക്കിലായിരുന്നു സർക്കാർ. സിപിഐക്ക് എന്ത് കൊടുക്കണം എന്ന ചർച്ചയും ഒപ്പം നടന്നു. ഇതിനിടയിൽ മഴ ശക്തമായി. ട്രയൽ റൺ വേണമെന്ന് മന്ത്രി മണി പറഞ്ഞു. എന്നാൽ വേണ്ടെന്നാണ് ജലവിഭവ മന്ത്രി അന്നേരവും പറഞ്ഞത്. പിന്നെ കണ്ടത് എല്ലാ ഡാമുകളും ഒരേസമയത്ത് തുറക്കുന്നതാണ്.

ആദ്യമായി അമ്പതിനായിരം പേർ കുടുങ്ങിയിട്ടുണ്ടെന്ന് പറഞ്ഞത് സജി ചെറിയാനാണ്. പിന്നെ വീണ ജോർജ് ഏകീകരണമല്ലെന്ന് പറഞ്ഞു. വി ഡി സതീശൻ മാത്രമാണ് പ്രതിപക്ഷത്ത് നിന്ന് പറഞ്ഞത്. മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ച സംഭവിച്ചതായി ചീഫ് സെക്രട്ടറി പറഞ്ഞില്ലെയെന്നും കെ മുരളീധരൻ ചോദിച്ചു.

റിലീഫ് ക്യാമ്പുകളിൽ ആവശ്യത്തിന് ഭക്ഷണം എത്തുന്നില്ല. 500 കോടിയാണ് ആകെ കേന്ദ്രം തന്നത്. അതിൽ കൂടുതൽ 700 കോടി യുഎഇ തന്നപ്പോൾ അത് വാങ്ങേണ്ടെന്ന് കേന്ദ്രം പറയുന്നത് ദുഷ്ടലാക്കാണ്. വീട് നഷ്ടപ്പെട്ടവർക്ക് 15 ലക്ഷം രൂപയും കേടുപാടുകൾ സംഭവിച്ചവർക്ക് 10 ലക്ഷം രൂപയെങ്കിലും നൽകണമെന്നും കെ മുരളീധരൻ പറഞ്ഞുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *