മോദി സ്തുതി നടത്തേണ്ടവർക്ക് ബിജെപിയിൽ പോകാം, കോൺഗ്രസിൽ നിന്നുകൊണ്ട് വേണ്ട: കെ മുരളീധരൻ

കോൺഗ്രസ് നേതാക്കളിൽ നിന്ന് മോദി സ്തുതി കേട്ടപ്പോൾ അത്ഭുതം തോന്നിയെന്ന് കെ മുരളീധരൻ എംപി. മോദിയെ സ്തുതിക്കാനോ തെറ്റുകൾ മൂടിവെക്കാനോ കോൺഗ്രസുകാർക്ക് സാധിക്കില്ല. മോദിയെ സ്തുതിക്കേണ്ടവർക്ക് ബിജെപിയിൽ പോയി സ്തുതിക്കാം. കോൺഗ്രസിന്റെ ചെലവിൽ വേണ്ടെന്ന് മുരളീധരൻ പറഞ്ഞു

താൻ കുറച്ചുകാലം പാർട്ടിക്ക് പുറത്തുപോയി തിരിച്ചുവന്നയാളാണ്. പാർട്ടി നയത്തെ അനുസരിക്കാത്തവർക്ക് പുറത്തുപോകാം. ഈ കക്കൂസിൽ വെള്ളമില്ലെന്ന് പറഞ്ഞയാളാണ് ഇപ്പോൾ മോദിയെ സ്തുതിക്കുന്നത്. പാർട്ടിക്ക് അകത്തിരുന്ന് തരൂരിനെ ഇത്തരം പ്രസ്താവനകൾ നടത്താൻ അനുവദിക്കില്ലെന്നും കെ മുരളീധരൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *