വടകരയിൽ പോരാട്ടം കനക്കും: കെ മുരളീധരൻ യുഡിഎഫ് സ്ഥാനാർഥി

Loading...
  • 81
    Shares

വടകരയിൽ ഒടുവിൽ യുഡിഎഫ് സ്ഥാനാർഥിയെ തീരുമാനിച്ചു. കെ മുരളീധരൻ വടകരയിൽ സ്ഥാനാർഥിയാകും. രൂക്ഷമായ തർക്കത്തെ തുടർന്ന് വടകര സീറ്റിൽ സ്ഥാനാർഥി നിർണയം ഹൈക്കമാൻഡിന് വിടുകയായിരുന്നു. സീറ്റിനെ ചൊല്ലി എ, ഐ ഗ്രൂപ്പുകൾ പരസ്പരം പോരടിക്കുന്ന സ്ഥിതി വന്ന സമയത്താണ് ഹൈക്കമാൻഡ് കെ മുരളീധരനെ സ്ഥാനാർഥിയായി തീരുമാനിച്ചത്.

മുരളീധരൻ സ്ഥാനാർഥിയാകുമെന്ന കാര്യം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥിരീകരിച്ചു. ശക്തനായ സ്ഥാനാർഥി വേണമെന്ന പ്രവർത്തകരുടെ ആവശ്യം മാനിച്ചാണ് കെ മുരളീധരനെ വടകരയിലേക്ക് കൊണ്ടുവരുന്നത്. പി ജയരാജനാണ് വടകരയിൽ എൽ ഡി എഫ് സ്ഥാനാർഥി. കെ മുരളീധരൻ സ്ഥാനാർഥിയായി വരുന്നതോടെ വടകരയിൽ പോരാട്ടം ശക്തമാകുമെന്നാണ് കരുതുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *