നാല് വോട്ടുകിട്ടാൻ ദൈവങ്ങളെ ഉപയോഗിക്കരുത്; കോൺഗ്രസിന്റെ രാമായണ പാരായണത്തിനെതിരെ കെ മുരളീധരൻ
കോൺഗ്രസിന്റെ നേതൃത്വത്തിൽ രാമായണ മാസം ആചരിക്കാനുള്ള തീരുമാനത്തെ വിമർശിച്ച് കെ മുരളീധരൻ എംഎൽഎ. ഇക്കാര്യത്തിൽ രാഷ്ട്രീയകാര്യ സമിതിയിലോ നിർവാഹക സമിതിയിലോ തീരുമാനമെടുത്തിട്ടില്ല. വിശ്വാസികളായവരും അല്ലാത്തവരും പാർട്ടിയിലുണ്ട്. നാല് വോട്ടുകൾ ലഭിക്കാൻ ദൈവങ്ങളെ ഉപയോഗിക്കരുതെന്നും മുരളീധരൻ പറഞ്ഞു
കെ പി സി സി വിചാർ വിഭാഗിന്റെ നേതൃത്വത്തിലാണ് രാമായണം നമ്മുടേതാണ്, നാടിന്റെ നന്മയാണ് എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത്. കർക്കിടകം ഒന്നിന് തൈക്കാട് ഗാന്ധിഭവനിൽ ആരംഭിക്കുന്ന രാമായണ പരായണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.