മുരളീധരനെതിരായ കേസ് പിൻവലിക്കില്ലെന്ന് കുമ്മനം; വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് നീളും

കെ മുരളീധരനെതിരെ നൽകിയ തെരഞ്ഞെടുപ്പ് കേസ് പിൻവലിക്കില്ലെന്ന് കുമ്മനം രാജശേഖരൻ. നാമനിർദേശ പത്രികയിൽ ബാധ്യതകൾ മറച്ചുവെച്ചു എന്നാരോപിച്ചായിരുന്നു കുമ്മനത്തിന്റെ കേസ്. പിൻവലിക്കില്ലെന്ന് കുമ്മനം വ്യക്തമാക്കിയതോടെ വട്ടിയൂർക്കാവിൽ നടക്കേണ്ട ഉപതെരഞ്ഞെടുപ്പ് നീളും.

2016 നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ രണ്ടരക്കോടിയുടെ ബാധ്യത മറച്ചുവെച്ചു എന്നാണ് കുമ്മനത്തിന്റെ പരാതി. കേസ് നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരികയും മുരളീധരൻ എംപിയായി തെരഞ്ഞെടുക്കപ്പെടുകയും വട്ടിയൂർക്കാവിൽ രാജി വെക്കുകയും ചെയ്തിരുന്നു. എന്നാൽ കുമ്മനം നൽകിയ കേസ് തീർപ്പാകാതെ ഉപതെരഞ്ഞെടുപ്പ് നടത്താനാകില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *