കെ രാജുവിനെ തള്ളി സിപിഐ; കൂടുതൽ ന്യായീകരിച്ച് വഷളാക്കരുത്

  • 8
    Shares

സംസ്ഥാനം പ്രളയക്കെടുതിയിൽ അകപ്പെട്ടപ്പോൾ ജർമനിയിലേക്ക് യാത്ര പോയ വനം മന്ത്രി കെ രാജുവിന്റെ നടപടി തെറ്റുതന്നെയാണെന്ന് സിപിഐ. വിദേശയാത്ര നടത്തിയതിൽ തെറ്റില്ലെന്ന മന്ത്രിയുടെ പ്രസ്താവന പാർട്ടി നേതൃത്വം തള്ളിക്കളഞ്ഞു. കൂടുതൽ ന്യായീകരിച്ച് വഷളാക്കരുതെന്ന് കെ രാജുവിനോട് പാർട്ടി നിർദേശിച്ചു

മന്ത്രിയുടെ നടപടി തെറ്റാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്നലെ പരസ്യമായി തന്നെ പറഞ്ഞിരുന്നു. പാർട്ടി നേതൃത്വം രാജുവിനെ ജർമനിയിൽ നിന്ന് തിരിച്ചുവിളിപ്പിക്കുകയായിരുന്നു.

ശരിയായ ചടങ്ങൾ പാലിക്കാതെയാണ് മന്ത്രി വിദേശയാത്ര നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. മന്ത്രി വിദേശയാത്ര നടത്തുമ്പോൾ വകുപ്പിന്റെ ചുമതല മറ്റൊരു മന്ത്രിക്ക് കൈമാറുന്ന കാര്യം മുഖ്യമന്ത്രിയെ രേഖാമൂലം അറിയിക്കണം. കെ രാജുവിന്റെ കാര്യത്തിൽ പക്ഷേ അതുണ്ടായില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *