പിണറായി വിജയൻ സ്ത്രീകളേക്കാളും മോശമായി; സ്ത്രീ വിരുദ്ധ പരാമർശവുമായി കെ സുധാകരൻ

  • 9
    Shares

കടുത്ത സ്ത്രീ വിരുദ്ധ പരാമർശവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. പിണറായി വിജയൻ മുഖ്യമന്ത്രിയായൽ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പെണ്ണുങ്ങളേക്കാൾ മോശമായെന്നായിരുന്നു സുധാകരന്റെ പരാമർശം

ഇരട്ടച്ചങ്കൻ, മുച്ചങ്കൻ എന്നൊക്കെ സിപിഎമ്മിന്റെ ആളുകൾ മുഖ്യമന്ത്രിയെ പൊക്കിയടിക്കുമ്പോൾ ഞങ്ങളും വിചാരിച്ചു പിണറായി ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന്. പക്ഷേ പെണ്ണുങ്ങളേക്കാൾ മോശമായി എന്നതാണ് യാഥാർഥ്യം. ഒരു വിവരമില്ലാത്തൊരു ഭരണാധികാരിയുടെ നിലവാരത്തിലേക്ക് പോലും മുഖ്യമന്ത്രി എത്തിയെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *