വിധിയും പ്രഖ്യാപിച്ച് വീട്ടിൽ പോകുമ്പോൾ ഭാര്യ വേറൊരാളുടെ ഒപ്പം കിടക്ക പങ്കിടുന്നത് കണ്ടാലെന്താ ജഡ്ജിക്ക് തോന്നുകയെന്ന് സുധാകരൻ; വഷളത്തരം കേട്ട് ആവേശത്തോടെ കയ്യടിച്ച് കോൺഗ്രസുകാരും

Loading...

ശബരിമല യുവതി പ്രവേശനമടക്കമുള്ള വിധികൾ പ്രസ്താവിച്ച ജഡ്ജിമാരെ അധിക്ഷേപിച്ച് കോൺഗ്രസിന്റെ എംപി കെ സുധാകരൻ. ഇത് കേട്ട് കോൺഗ്രസുകാർ മുന്നിലിരുന്ന് ആവേശപൂർവം കയ്യടിക്കുകയും ചെയ്തു. സി ഒ ടി നസീറിനെതിരായ അക്രമത്തിൽ പ്രതിഷേധിക്കാനെന്ന പേരിൽ സംഘടിപ്പിച്ച സമരത്തിൽ സംസാരിക്കുകയായിരുന്നു സുധാകരൻ

ശബരിമല യുവതി പ്രവേശനം, വിവാഹേതര ബന്ധം, സ്വവർഗ വിവാഹം തുടങ്ങിയ വിഷയങ്ങളിലെ കോടതി നിലപാടിനെയാണ് പിന്തിരിപ്പൻ നിലപാട് തുടരുന്ന കെ സുധാകരൻ അധിക്ഷേപിച്ചത്. തലയും വാലും മൂക്കും ചെവിയും അടയ്ക്കപ്പെട്ട നീതിപീഠത്തിന്റെ മനസ്സിനകത്ത് വിധി പ്രഖ്യാപിക്കുമ്പോൾ സമൂഹത്തിൽ എന്ത് പ്രതികരണമുണ്ടാക്കുമെന്ന ചിന്തിക്കേണ്ട ഉത്തരവാദിത്വം ജഡ്ജിമാർക്കുണ്ടെന്ന് സുധാകരൻ പറഞ്ഞു

ദാമ്പത്യേതര ബന്ധം, സ്വവർഗ വിവഹാം തുടങ്ങിയ വിധികൾവന്നു. ഞാൻ ചോദിച്ചു, ഈ ജഡ്ജി വിധിയും പ്രഖ്യാപിച്ച് വീട്ടിൽ ചെല്ലുമ്പോൾ ഭാര്യ വേറൊരാളുടെ ഒപ്പം കിടക്ക പങ്കിടുന്നത് കണ്ടാൽ ഇയാൾക്ക് എന്താ തോന്നാ, ഇയാളിവിടെ പ്രഖ്യാപിച്ച വിധിയും പറഞ്ഞ് പോകുകയാണോ ചെയ്യുക എന്നായിരുന്നു സുധാകരന്റെ ചോദ്യം. വഷളത്തരം കേട്ട ആവേശത്തിൽ കോൺഗ്രസുകാർ കയ്യടിച്ച് സ്വീകരിക്കുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *