അമ്പലം കത്തിനശിച്ചാൽ അന്ധവിശ്വാസം കുറയുമെന്ന് പറഞ്ഞത് ഇഎംഎസ്; സംഘപരിവാറിന്റെ വ്യാജ പ്രചാരണം ഏറ്റെടുത്ത് കെ സുധാകരൻ

  • 17
    Shares

ഒരു അമ്പലം കത്തിനശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയുമെന്ന് പറഞ്ഞത് ഇഎംഎസ് ആണെന്ന് നുണ പ്രചരിപ്പിച്ച് കോൺഗ്രസിന്റെ വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ. കോൺഗ്രസിന്റെ നേതൃത്വത്തിൽ സുപ്രീം കോടതി വിധിക്കെതിരായി നടക്കുന്ന വിശ്വാസ സംരക്ഷണ ജാഥയിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസിന്റെ വർക്കിംഗ് പ്രസിഡന്റ്

ഒരമ്പലം കത്തി നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിച്ചുവെന്ന് പറഞ്ഞത് കോൺഗ്രസ് നേതാവായിരുന്ന സി കേശവനാണ്. തിരു-കൊച്ചി മന്ത്രി കൂടിയായിരുന്നു സി കേശവൻ. ശബരിമല ക്ഷേത്രം ആദ്യമായി കത്തി നശിച്ച സന്ദർഭത്തിലാണ് സി കേശവൻ ഇത്തരമൊരു പ്രസ്താവന നടത്തിയത്. എന്നാൽ കള്ളങ്ങൾ മാത്രം പറയുന്ന സംഘപരിവാർ നേതാക്കൾ സി കേശവന്റെ പ്രസ്താവനയെ ഇഎംഎസിന്റേതാണെന്ന രീതിയിൽ പൊതുവേദികളിലും ചാനൽ ചർച്ചകളിലും അവതരിപ്പിക്കാറുണ്ട്. സംഘപരിവാറിന്റെ അതേ നുണ ഏറ്റെടുത്ത് അവതരിപ്പിക്കുകയാണ് ഇപ്പോൾ കെ സുധാകരൻ

'ഒരമ്പലം കത്തി നശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയുമെന്ന' തിരു-കൊച്ചിയുടെ മുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായിരുന്ന സി കേശവന്റെ പ്രസിദ്ധമായ വാചകങ്ങൾ ചാനലായ ചാനലുകളും നമ്മളുവിടെ ചർച്ച ചെയ്‌തും ആ വാചകങ്ങൾ പി കൃഷ്ണപ്പിള്ളയുടേയും,ഇഎംഎസ്ന്റേയും മുതൽ നാട്ടിലെ ബ്രാഞ്ച് സെക്രട്ടറിയുടെ തലയിൽ പോലും കൊണ്ടു വച്ച ഗോപാലകൃഷ്ണനും ടിജി മോഹൻദാസുമടക്കമുള്ള സംഘി നേതാക്കളെ ആവുന്ന പോലെയൊക്കെ പരിഹസിച്ചു തേച്ചൊട്ടിക്കുകയും ചെയ്ത് മാസങ്ങൾ കഴിഞ്ഞു.ദാണ്ടേ ഇപ്പൊ അതേ സി കേശവന്റെ ഇന്നത്തെ കോണ്ഗ്രസ് പാർട്ടിയുടെ വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ ജി രഥ യാത്രയിൽ(കോണ്ഗ്രസ് വിഭാഗം) മൈക്ക് കെട്ടി പറയുന്നു ആ വാചകങ്ങൾ പറഞ്ഞത് സഖാവ് ഇഎംഎസ് ആണെന്ന്.സ്വന്തം കോണ്ഗ്രസ് നേതാക്കളുടെ വാക്കുകൾ പോലും മാര്ക്സിസ്റ്റ് നേതാക്കൾക്ക് സംഭാവന ചെയ്യുന്ന അദ്ദേഹത്തിന്റെ ആ വലിയ മനസ് കാണാതെ പോവരുത്.പറയുന്ന കാര്യങ്ങളും കേൾക്കാൻ വന്ന ഓഡിയൻസും ഒന്നാണ് അപ്പൊ പിന്നെ ഇവറ്റകളുടെ രണ്ടു ടീമിന്റെയും യാത്ര ഒന്നിച്ചാക്കിയിരുന്നേൽ അത്രേം ചിലവ് കുറഞ്ഞു കിട്ടുമായിരുന്നല്ലോ.

Posted by Sreekanth PK on Sunday, 11 November 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *