പാർട്ടി നിലപാട് മുല്ലപ്പള്ളി പറയും; കെ സുധാകരനെ തള്ളി രമേശ് ചെന്നിത്തല

  • 11
    Shares

ശബരിമലയിൽ വരുന്ന യുവതികളെ തടയണമെന്ന കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവതികളെ തടയുക എന്നത് പാർട്ടിയുടെ നിലപാടല്ല. കെ സുധാകരന്റേത് വ്യക്തിപരമായ അഭിപ്രായമാണ്. പാർട്ടി നിലപാട് കെപിസിസി അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രൻ പറയുമെന്നും ചെന്നിത്തല വ്യക്തമാക്കി.

യുവതി പ്രവേശന വിധി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ശബരിമലയിൽ പ്രവേശിക്കാനെത്തുന്ന യുവതികളെ തടയുമെന്ന് കോൺഗ്രസിന്റെ നേതാവ് ഭീഷണി മുഴക്കിയത്. ആർ എസ് എസ്-ബിജെപി നേതാക്കളെക്കാളും കടത്തിവെട്ടുന്ന പ്രകടനമാണ് ഇക്കാര്യത്തിൽ കെ സുധാകരൻ നടത്തുന്നത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *