എയർപോർട്ട് മാത്രമല്ല, വേണ്ടിവന്നാൽ പിണറായി വിജയന്റെ ഓഫീസിന് മുന്നിലും പ്രതിഷേധിക്കും: കെ സുരേന്ദ്രൻ

  • 42
    Shares

തൃപ്തി ദേശായിയെ ശബരിമലയിൽ എത്തിക്കില്ലെന്ന് ബിജെപിയുടെ നേതാവ് കെ സുരേന്ദ്രൻ. മടങ്ങിപ്പോകില്ലെന്ന് പറയുന്നത് അവരുടെ കാര്യം. ഭക്തരുടെ തീരുമാനം അവരെ എത്തിക്കില്ലെന്നാണ്. തൃപ്തി ദേശായിയെ പോലുള്ള ആക്ടിവിസ്റ്റുകൾക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല ശബരിമല പുണ്യഭൂമി. കേരളത്തിന്റെ ഏത് ഭാഗത്ത് അവർ എത്തിയാലും വലിയ പ്രതിഷേധമുണ്ടാകും

ഭക്തരുടെ വികാരമാണിത്. വിശ്വാസികളെ നേരിടാൻ ആയിരക്കണക്കിന് പോലീസുകാരെയാണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്. വിമാനത്താവളമല്ല, രാജ്ഭവനിലോ പിണറായിയുടെ ഓഫീസിന് മുന്നിലോ പോയി വേണമെങ്കിലും ഭക്തർ പ്രതിഷേധിക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *