ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെ സുരേന്ദ്രനും ബി ഗോപാലകൃഷ്ണനും

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി സാധ്യതാ പട്ടികയിൽ തങ്ങളെ പരിഗണിക്കേണ്ടതില്ലെന്ന് അറിയിച്ച് കെ സുരേന്ദ്രനും ബി ഗോപാലകൃഷ്ണനും. ഇതോടെ സ്ഥാനാർഥി പട്ടികയിൽ പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തും

കോന്നിയിലാണ് കെ സുരേന്ദ്രന്റെ പേര് കൂടുതലായി പറഞ്ഞു കേട്ടിരുന്നത്. ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ മത്സരിക്കണമെന്നാണ് ജില്ലാ നേതൃത്വം ആവശ്യപ്പെടുന്നത്. ഇതിൽ ആർ എസ് എസ് നിലപാട് നിർണായകമാകും.

കുമ്മനത്തെ കൂടാതെ വി വി രാജേഷ്, പി കെ കൃഷ്ണദാസ്, എസ് സുരേഷ് എന്നിവരുടേ പേരുകളും വട്ടിയൂർക്കാവിൽ ഉയർന്നു കേൾക്കുന്നുണ്ട്. കോന്നിയിൽ ശോഭാ സുരേന്ദ്രന് സാധ്യതയേറി. എറണാകുളത്താണ് ബി ഗോപാലകൃഷ്ണനെ പരിഗണിച്ചിരുന്നത്. മഞ്ചേശ്വരത്ത് സതീശൻ ഭണ്ഡാരി, ശ്രീകാന്ത്, രവീശ തന്ത്രി കുണ്ടാർ എന്നിവരുടെ പേരുകളാണ് കേൾക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *