കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
ചിത്തിര ആട്ട വിശേഷ ദിവസം സന്നിധാനത്ത് ദർശനത്തിന് എത്തിയ 52കാരിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ തുടരുന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ കീഴ്ക്കോടതികൾ രണ്ട് തവണ ജാമ്യാപേക്ഷ തള്ളിയിരുന്നു.
വ്യക്തിവൈരാഗ്യം തീർക്കുന്നതിനാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് സുരേന്ദ്രൻ ഹർജിയിൽ ആവശ്യപ്പെടുന്നത്. മറ്റൊരു കേസിൽ അറസ്റ്റിലായ തനിക്ക് 15 ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചിരുന്നു. ഈ കേസിൽ മൂന്നാഴ്ചയായിട്ടും ജാമ്യം ലഭിച്ചിട്ടില്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടും