ജാമ്യം തേടി കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ; എസ് പിക്ക് തന്നോട് വ്യക്തി വിരോധം, അറസ്റ്റിലായിട്ട് 17 ദിവസം കഴിഞ്ഞു
സന്നിധാനത്ത് 52കാരിയായ ഭക്തയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി റിമാൻഡിൽ തുടരുന്ന കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. കീഴ്ക്കോടതികൾ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
പോലീസ് ചുമത്തിയ വകുപ്പുകൾ നിലനിൽക്കുന്നതല്ല. അറസ്റ്റിലായി 17 ദിവസം കഴിഞ്ഞുവെന്നും കോട്ടയം പോലീസ് മേധാവി എസ് പി ഹരിശങ്കറിന് തന്നോട് വ്യക്തി വൈരാഗ്യമുണ്ടെന്നും സുരേന്ദ്രൻ പറയുന്നു.
ഹരിശങ്കറിന്റെ പിതാവും ദേവസ്വം ബോർഡ് അംഗവുമായ ശങ്കരദാസ് പതിനെട്ടാംപടിയിൽ ആചാരലംഘനം നടത്തിയതായി താൻ ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. ഈ വൈരാഗ്യമാണ് തന്നെ അറസ്റ്റ് ചെയ്യാൻ കാരണമെന്ന വാദമാണ് സുരേന്ദ്രൻ ജാമ്യഹർജിയിൽ ഉന്നയിക്കുന്നത്.