കെ സുരേന്ദ്രനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; ജാമ്യാപേക്ഷ വിധി പറയാൻ നാളത്തേക്ക് മാറ്റി

  • 54
    Shares

ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ശബരിമലയിലും നിലയ്ക്കലിലും സുരേന്ദ്രൻ കാണിച്ചത് ന്യായീകരിക്കാനാകില്ല. സുരേന്ദ്രനെ പോലെ ഒരു പാർട്ടിയുടെ പ്രധാന പദവിയിലിരിക്കുന്നയാൾ ഇങ്ങനെ പെരുമാറരുതായിരുന്നു. ഭക്തിയുടെ പേരിൽ കലാപം അഴിച്ചുവിടരുതെന്നും ഹൈക്കോടതി പരഞ്ഞു

കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്താണ് ഹൈക്കോടതി വിമർശനം. ജാമ്യാപേക്ഷയെ സർക്കാർ ശക്തമായി എതിർത്തു. ഭക്തർ കാണിക്കുന്ന കാര്യങ്ങളല്ല സുരേന്ദ്രൻ ശബരിമലയിൽ കാണിച്ചതെന്ന് സർക്കാർ കോടതിയെ അറിയിച്ചു

സുരേന്ദ്രൻ സുപ്രീം കോടതിയെ മാനിച്ചില്ല. കലാപം അഴിച്ചുവിടാൻ നിരന്തരം ശ്രമിക്കുകയാണെന്നും സർക്കാർ പറഞ്ഞു. ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കി നാളെ വിധി പറയുമെന്ന് ഹൈക്കോടതി അറിയിച്ചു. സുരേന്ദ്രന്റെ പേരിൽ എട്ട് വാറന്റുകൾ നിലവിലുണ്ടെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞു. എന്നാൽ എത്രകാലം ജയിലിലിടാൻ ആകുമെന്ന് കോടതി തിരിച്ചുചോദിച്ചു


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *