കെ സുരേന്ദ്രന് ഒരു കേസിൽ ജാമ്യം; പക്ഷേ പുറത്തിറങ്ങാനാകില്ല

  • 23
    Shares

ശബരിമല അക്രമസംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാൻഡിൽ തുടരുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം. നെയ്യാറ്റിൻകര തഹസിൽദാറെ ഉപരോധിച്ച കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിനിടെയാണ് സംഭവം

പത്തനംതിട്ട കോടതിയാണ് ജാമ്യം അനുവദിച്ചത്. ഈ കേസിൽ ജാമ്യം ലഭിച്ചെങ്കിലും സുരേന്ദ്രന് പുറത്തിറങ്ങാനാകില്ല. സന്നിധാനത്ത് 52കാരിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ തുടരുകയാണ് സുരേന്ദ്രൻ. ഈ കേസിൽ ജാമ്യാപേക്ഷ റാന്നി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.

നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് കെ സുരേന്ദ്രൻ. ഇന്നലെ വൈകുന്നേരാണ് കൊട്ടാരക്കരയിൽ നിന്നും സുരേന്ദ്രനെ പൂജപ്പുരയിലേക്ക് എത്തിച്ചത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *