കെ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം; റാന്നി താലൂക്കില്‍ രണ്ട് മാസത്തേക്ക് പ്രവേശിക്കരുത്
ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ചതിനെ തുടർന്ന് അറസ്റ്റിലായ ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം അനുവദിച്ചു. പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം നൽകിയത്. സുരേന്ദ്രനെ കൂടാതെ സന്നിധാനത്ത് നിന്ന് അറസ്റ്റിലായ ആർ എസ് എസ് നേതാവ് രാജേഷിന്റെ നേതൃത്വത്തിലുള്ള 69 അംഗ സംഘത്തിനും ജാമ്യം അനുവദിച്ചിട്ടുണ്ട്
ജാമ്യത്തുകയായി അമ്പതിനായിരം രൂപ കെട്ടിവെക്കണം. റാന്നി താലൂക്കിൽ രണ്ട് മാസത്തേക്ക് പ്രവേശിക്കരുതെന്ന വ്യവസ്ഥയും സുരേന്ദ്രനും മറ്റ് 69 പേർക്കുമുണ്ട്. രാജേഷിനും സംഘത്തിനും ഇരുപതിനായിരം രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം.
അതേസമയം ജാമ്യം ലഭിച്ചെങ്കിലും സുരേന്ദ്രന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല. കണ്ണൂരിൽ പോലീസിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. ഈ കേസിലും ജാമ്യം ലഭിച്ചതിന് ശേഷം മാത്രമേ സുരേന്ദ്രനെ പുറത്തിറക്കാനാകു