കോന്നിയിലോ മഞ്ചേശ്വരത്തോ മത്സരിക്കണമെന്ന് നേതാക്കൾ; പറ്റില്ലെന്ന് കെ സുരേന്ദ്രൻ

ഉപതെരഞ്ഞെടുപ്പിൽ കോന്നിയിലോ പത്തനംതിട്ടയിലോ മത്സരിക്കണമെന്ന് കെ സുരേന്ദ്രനോട് ബിജെപി നേതാക്കൾ. ബിജെപി സംസ്ഥാന സമിതി യോഗത്തിൽ പൊതുവികാരമായാണ് ഈ ആവശ്യം ഉയർന്നത്. എന്നാൽ താൻ മത്സരിക്കാനില്ലെന്ന് സുരേന്ദ്രൻ വ്യക്തമാക്കുകയായിരുന്നു. യോഗം അവസാനിക്കുന്നതിന് മുമ്പ് തന്നെ സുരേന്ദ്രൻ മടങ്ങുകയും ചെയ്തു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് സുരേന്ദ്രൻ 89 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. പത്തനംതിട്ടയിൽ മത്സരിച്ചപ്പോൾ കോന്നി മണ്ഡലത്തിൽ 28,000 ത്തോളം വോട്ടുകൾ സുരേന്ദ്രൻ പിടിക്കുകയും ചെയ്തു. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ ഒരു മണ്ഡലത്തിലും മത്സരിക്കാൻ തയ്യാറല്ലെന്ന് സുരേന്ദ്രൻ പറയുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *