കെ സുരേന്ദ്രന്‍ 243 കേസുകളില്‍ പ്രതിയെന്ന് സര്‍ക്കാര്‍; പത്രിക വീണ്ടും സമര്‍പ്പിക്കാനൊരുങ്ങി ബിജെപി

  • 16
    Shares

തിരുവനന്തപുരം: പത്തനംതിട്ട മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി കെ സുരേന്ദ്രൻ വീണ്ടും നാമനിർദേശ പത്രിക നൽകും. വ്യാഴാഴ്ചയാണ് സുരേന്ദ്രൻ വീണ്ടും നാമനിർദേശ പത്രിക നൽകുക.. സുരേന്ദ്രൻ 243 കേസുകളിൽ പ്രതിയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ആദ്യം നൽകിയ പത്രികയിൽ തനിക്ക് 20 കേസുകളുണ്ടെന്നാണ് സുരേന്ദ്രൻ കാണിച്ചിരുന്നത്. പത്രിക തള്ളിപ്പോകാനുള്ള സാധ്യത കണക്കിലെടുത്താണ് വീണ്ടും സമർപ്പിക്കാനൊരുങ്ങുന്നത്.

20 കേസുകൾ തനിക്കെതിരെയുണ്ടെന്നാണ് സുരേന്ദ്രൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. എന്നാൽ മാർച്ച് 29ന് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് 243 കേസുകളുണ്ടെന്ന് വ്യക്തമാക്കുന്നത്. നാമനിർദേശ പത്രിക തള്ളിപ്പോകാനുള്ള സാധ്യതയുണ്ടെന്ന് ബിജെപി നേതാക്കൾ കണക്കുകൂട്ടുകയും പുതിയത് സമർപ്പിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

സുരേന്ദ്രൻ ഇതുമായി ബന്ധപ്പെട്ട് അഭിഭാഷകരെ കണ്ട് നിയമോപദേശം തേടിയിട്ടുണ്ട്. സർക്കാർ പ്രതികാരം ചെയ്യുകയാണെന്നാണ് ബിജെപിയുടെ ആരോപണം. ഒരേ ദിവസം കാസർകോടും തിരുവനന്തപുരത്തും കെ സുരേന്ദ്രനെതിരെ കേസ് ചുമത്തിയെന്ന് ബിജെപി വക്താവ് എം എസ് കുമാർ ആരോപിച്ചു. കൂടുതൽ കേസുകൾ സുരേന്ദ്രനെതിരെ ചുമത്തുന്നതിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ബിജെപി ആരോപിക്കുന്നു.

ശബരിമല യുവതി പ്രവേശനം സുപ്രീം കോടതി സാധ്യമാക്കിയതിനെതിരെ ബിജെപി വലിയ തോതിലുള്ള കലാപമാണ് പത്തനംതിട്ട ജില്ലയിൽ അഴിച്ചുവിട്ടിരുന്നത്. ഇതിന് നേതൃത്വം നൽകിയിരുന്നത് കെ സുരേന്ദ്രനായിരുന്നു. സന്നിധാനത്ത് യുവതിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സുരേന്ദ്രൻ 23 ദിവസം ജയിലിൽ കഴിഞ്ഞു. കൂടാതെ മൂന്ന് മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് കോടതി വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.

ശബരിമല വിഷയത്തിലൂന്നിയാണ് ബിജെപി മണ്ഡലത്തിൽ പ്രചാരണ പരിപാടികൾ ശക്തമാക്കുന്നത്. സുരേന്ദ്രനെതിരായ കേസുകളുടെ എണ്ണം കൂടിയതും രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപിയുടെ തീരുമാനം. ശക്തമായ മത്സരം തന്നെ മണ്ഡലത്തിൽ ഇക്കുറി പ്രതീക്ഷിക്കാമന്ന് രാഷ്ട്രീയ വിദഗ്ധരും കരുതുന്നു. എൽഡിഎഫിന് വേണ്ടി ആറൻമുള എംഎൽഎയായ വീണ ജോർജാണ് മത്സരിക്കുന്നത്. ആന്റോ ആന്റണിയാണ് യുഡിഎഫ് സ്ഥാനാർഥി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *