പോലീസ് ക്രൂരമായി മർദിച്ചുവെന്ന് സുരേന്ദ്രൻ; എക്സ്റേയിൽ ഒന്നും കണ്ടെത്തിയില്ല, യാതൊരു പരുക്കുമില്ല
ഇന്നലെ രാത്രി അറസ്റ്റിലായതു മുതൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് താൻ വിധേയമായതായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. ചിറ്റാർ പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം തനിക്ക് കുടിക്കാൻ വെള്ളം പോലും തന്നില്ല. തന്നെ മർദിച്ചുവെന്നും ഇയാൾ ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ വസ്തുതാവിരുദ്ധമെന്ന് അൽപ്പ സമയത്തിന് ശേഷം തെളിയുകയും ചെയ്തു.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു സുരേന്ദ്രൻ തന്നെ മർദിച്ചുവെന്നൊക്കെയുള്ള ആരോപണം ഉയർത്തിയത്. എന്നാൽ ഡോക്ടറുടെ പരിശോധനയിൽ യാതൊന്നും കണ്ടെത്താനായില്ല. എക്സ്റേയിലും പരുക്കുകളോ മർദനമേറ്റ ലക്ഷണങ്ങളോ കണ്ടെത്തിയില്ല.