ഇനി നിയമം കയ്യിലെടുക്കുമെന്ന ഭീഷണിയുമായി ബിജെപി നേതാവ് സുരേന്ദ്രൻ

  • 14
    Shares

ശബരിമല വിഷയത്തിൽ സർക്കാർ പ്രകോപനമുണ്ടാക്കുകയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഈ നിലയിൽ മുന്നോട്ടുപോയാൽ നിയമം കയ്യിലെടുക്കുമെന്ന് കെ സുരേന്ദ്രൻ ഭീഷണി മുഴക്കി. പോലീസിന്റെ സന്നാഹങ്ങളുമായാണ് യുവതികൾ മല കയറിയത്. ഗുരുതരമായ തെറ്റാണ് ഐ ജി ശ്രീജിത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്.

പോലീസിന്റെ വേഷങ്ങളോ ചിഹ്നങ്ങളോ ആർക്കും കൈമാറാൻ പാടില്ലെന്ന് സെക്ഷൻ 43യിൽ പറഞ്ഞിട്ടുണ്ട്. പോലീസിന്റെ വേഷവും ഷീൽഡും നൽകിയത് ഗുരുതരമായ ചട്ടലംഘനമാണ്. യുവതികൾക്ക് എന്ത് അടിസ്ഥാനത്തിലാണ് പോലീസ് വേഷം നൽകിയതെന്നും സുരേന്ദ്രൻ ചോദിച്ചു. എന്നാൽ പോലീസ് വേഷമല്ല, ബോഡി പ്രൊട്ടക്ടർ മാത്രമാണ് നൽകിയതെന്ന് ഐജി വ്യക്തമാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *