കേസുകൾ മാധ്യമങ്ങളിൽ പരസ്യപ്പെടുത്താൻ കെ സുരേന്ദ്രന് 60 ലക്ഷം ചെലവഴിക്കേണ്ടി വരുമെന്ന് ബിജെപി

  • 71
    Shares

തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശ പ്രകാരം സ്ഥാനാർഥികളുടെ പേരിലുള്ള കേസുകളിൽ മാധ്യമങ്ങളിൽ പരസ്യപ്പെടുത്താൻ എൻ ഡി എ സ്ഥാനാർഥികൾക്ക് ബുദ്ധിമുട്ടുണ്ടെന്ന് ബിജെപി വക്താവ് എം എസ് കുമാർ. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രനെതിരെ 242 കേസുകളുണ്ട്. ഇത് മാധ്യമങ്ങളിൽ പരസ്യപ്പെടുത്താനായി 60 ലക്ഷം രൂപ ചെലവാകുമെന്നാണ് ബിജെപി പറയുന്നത്.

മൂന്ന് തവണയാണ് കേസുകളുടെ വിവരങ്ങൾ പത്ര മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തേണ്ടത്. ഒരു തവണ പ്രസിദ്ധീകരിക്കാൻ മാത്രം കെ സുരേന്ദ്രന് 20 ലക്ഷം രൂപ ആവശ്യമായി വരുമെന്ന് ബിജെപി പറയുന്നു. മൂന്ന് തവണ പരസ്യപ്പെടുത്തുമ്പോൾ 60 ലക്ഷം രൂപ ചെലവാകും.

ഒരു സ്ഥാനാർഥിക്ക് ചെലവഴിക്കാനാകുന്ന പരമാവധി തുക 75 ലക്ഷമാണ്. പത്രങ്ങളിൽ കേസുവിവരങ്ങൾ പരസ്യപ്പെടുത്തുക വഴി സുരേന്ദ്രന് 60 ലക്ഷം ചെലവഴിക്കേണ്ടി വരും. ബാക്കി 15 ലക്ഷം കൊണ്ട് പ്രചാരണ പരിപാടികൾ പൂർത്തിയാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് എം എസ് കുമാർ പറയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *