പേരിലുള്ളത് ഒന്നും രണ്ടുമല്ല 240 കേസുകൾ; പത്രത്തിൽ പ്രസിദ്ധീകരിച്ചത് നാല് പേജുകളിലായി

  • 26
    Shares

പത്തനംതിട്ട മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി കെ സുരേന്ദ്രൻ തന്റെ കേസുകളുടെ വിവരങ്ങൾ പത്രത്തിൽ പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമാണ് കെ സുരേന്ദ്രൻ കേസുകളുടെ വിവരം പ്രസിദ്ധീകരിച്ചത്.

240 കേസുകളാണ് കെ സുരേന്ദ്രന്റെ പേരിലുള്ളത്. ബിജെപി മുഖപത്രമായ ജന്മഭൂമിയിലൂടെ ആയിരുന്നു കേസുകളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. പത്രത്തിന്റെ നാല് പേജുകൾ പൂർണമായും സുരേന്ദ്രന്റെ പേരിലുള്ള ക്രിമിനൽ കേസുകളുടെ വിവരങ്ങളാണ്.

കേസുകളിൽ ഭൂരിപക്ഷവും ശബരിമല സമരവുമായി ബന്ധപ്പെട്ടതാണ്. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ഗതാഗതം തടയൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയവയാണ് കേസുകൾ

കൊല്ലം ജില്ലയിൽ 68 കേസുകളും പത്തനംതിട്ടയിൽ 38 കേസുകളും കാസർകോട് 38 കേസുകളും സുരേന്ദ്രന്റെ മേലുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *