കേരളത്തിൽ താമര വിരിയും, മോദി പ്രധാനമന്ത്രിയാകും, ഇടതുപക്ഷം രണ്ടക്കം തികയ്ക്കില്ല: കെ സുരേന്ദ്രൻ
്ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന് കെ സുരേന്ദ്രൻ. പുതിയ ചില പാർട്ടികൾ എൻ ഡി എയിൽ ചേരുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ സുരേന്ദ്രൻ പറയുന്നു.
കോൺഗ്രസ് മൂന്നക്കം തികയ്ക്കില്ലെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു. ഇടതുപക്ഷം എല്ലാം കൂടി രണ്ടക്കം തികയ്ക്കില്ല. കേരളത്തിൽ നിന്നും ബിജെപിക്ക് എംപിമാരുണ്ടാകുമെന്നും സുരേന്ദ്രൻ പറയുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
1)മോദി സർക്കാർ നിലവിലുള്ള എൻ. ഡി. എ സഖ്യത്തിന്റെ സീറ്റുകൊണ്ട് തന്നെ ഭൂരിപക്ഷം നേടും.
2)നരേന്ദ്ര മോദി തന്നെയാവും പ്രധാനമന്ത്രി.
3)പുതിയ പാർട്ടികൾ ചിലത് എൻ. ഡി. എയിൽ ചേരുകയും ചെയ്യും.
4)പ്രതിപക്ഷവും ബി. ജെ. പി വിരുദ്ധമാധ്യമങ്ങളും ഒരുമിച്ച് ഈ തെരഞ്ഞെടുപ്പിലും പരാജയപ്പെടും.
5)കോൺഗ്രസ്സിന് മൂന്നക്കം തികയില്ല
6)ഇടതുപക്ഷം എല്ലാം കൂടി രണ്ടക്കം തികയ്ക്കില്ല.
7) കേരളത്തിൽ നിന്നും ബി. ജെ. പിക്ക് എം. പിമാരുണ്ടാവും.