പി കെ ശശിക്കെതിരായ പരാതി പോലീസിന് കൈമാറാത്തത് എന്താണെന്ന് കെ സുരേന്ദ്രൻ

  • 6
    Shares

ഷൊറണൂർ എംഎൽഎ പി കെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് നൽകിയ ലൈംഗിക പീഡന പരാതി പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പോലീസിന് എന്തു കൊണ്ട് കൈമാറിയില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കാരണം പാർട്ടിയോടല്ല കാണിക്കേണ്ടത്. ബൃന്ദ കാരാട്ട് കേസ് പോലീസിന് കൈമാറണമായിരുന്നുവെന്ന് സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു

ആരോപണവിധേയൻ ഒരു എംഎൽഎയാണ്. പരാതിക്കാരി ഒരു വനിതാ നേതാവും. ഇത്തരം നേതാക്കളാണോ രാജ്യത്തെ സ്ത്രീകളെ ഉദ്ധരിക്കാൻ നടക്കുന്നതെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. പാർട്ടി നടപടി നിങ്ങളുടെ ആഭ്യന്തരകാര്യമാണ്. പക്ഷേ തനിക്ക് പരാതി ലഭിച്ചിട്ടും എന്തുകൊണ്ടാണ് പോലീസിന് കൈമാറാത്തതെന്ന് ബൃന്ദ കാരാട്ടും കേന്ദ്ര നേതൃത്വവും വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *