പിണറായിക്ക് കൂവലും മോദിക്ക് കയ്യടിയുമാണ് കേരളം നൽകുക; പുതിയ അസ്ത്രങ്ങളുമായി മോദി ഇനിയും വരുമെന്ന് സുരേന്ദ്രൻ

Loading...
  • 66
    Shares

നരേന്ദ്രമോദിയുടെ കേരളാ സന്ദർശനം എതിരാളികളെ പരിഭ്രാന്തരാക്കിയെന്ന് ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. പ്രധാനമന്ത്രി കൊല്ലത്ത് നടത്തിയ പ്രസംഗം രണ്ട് കൂട്ടരെയും വെള്ളം കുടിപ്പിച്ചിരിക്കുകയാണ്. ശബരിമല വിഷയത്തിൽ ഇടതുസർക്കാരിന്റെ ഹീനവും ലജ്ജാകരവുമായ നിലപാടിനെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി കോൺഗ്രസിന്റെ ഇരട്ടത്താപ്പും തുറന്നു കാണിച്ചു. മേലനങ്ങാതെ കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള കോൺഗ്രസിന്റെ കാഞ്ഞ ബുദ്ധി ഇനി നടക്കില്ലെന്നാണ് മോദി പറഞ്ഞതിന്റെ പച്ചമലയാളമെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു

മോദി ഇനിയും കേരളത്തിലേക്ക് പരും. പുതിയ അസ്ത്രങ്ങളുമായി. പിണറായിക്ക് കൂവലും മോദിക്ക് കയ്യടിയുമാണ് കേരളം സമ്മാനിക്കാൻ പോകുന്നതെന്നും സുരേന്ദ്രൻ ആത്മവിശ്വാസത്തോടെ ഫേസ്ബുക്കിൽ അവകാശപ്പെടുന്നു. പതിവ് പോലെ പരിഹാസ സ്‌മൈലികളുമായാണ് സുരേന്ദ്രന്റെ പോസ്റ്റിനെ പൊതുജനം ഏറ്റെടുത്തിരിക്കുന്നത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നരേന്ദ്രമോദിജിയുടെ ആദ്യ കേരളസന്ദർശനം തന്നെ എതിരാളികളെ തീർത്തും…

Posted by K Surendran on Wednesday, January 16, 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *