ജയപരാജയങ്ങളുടെ കണക്കുകൂട്ടലുകൾക്ക് പ്രസക്തിയില്ല, പരാജയങ്ങളിൽ നിരാശയുണ്ടാകില്ല: കെ സുരേന്ദ്രൻ

പത്തനംതിട്ട മണ്ഡലത്തിൽ ഏകദേശം തോൽവി ഉറപ്പിച്ചുവെന്ന രീതിയിൽ കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജയാപജയങ്ങളുടെ കണക്കുകൂട്ടലുകൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഫലം എന്തുമാകാട്ടെ ഇത്രയും വൈകാരികമായ തെരഞ്ഞെടുപ്പ് അനുഭവം ഇതാദ്യമാണെന്നും കെ സുരേന്ദ്രൻ പറയുന്നു

പോസ്റ്റിന്റെ പൂർണരൂപം

ജയാപജയങ്ങളുടെ കണക്കുകൂട്ടലുകൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. യഥാർത്ഥത്തിൽ ജനങ്ങൾ ആഗ്രഹിച്ചതുതന്നെ തെരഞ്ഞെടുപ്പിന്റെ അന്തിമഫലമാവണമെന്ന് നിർബന്ധവുമില്ല. വിജയങ്ങളിൽ അമിതാവേശമോ പരാജയങ്ങളിൽ നിരാശയോ പൊതുപ്രവർത്തകർക്ക് ഉണ്ടായിക്കൂടാ എന്ന ഉത്തമബോധ്യമാണ് എന്നെ നയിക്കുന്നത്. 89 വോട്ടുകൾക്ക് ചതിയിലൂടെ മഞ്ചേശ്വരത്ത് പരാജയപ്പെടുത്തിയപ്പോഴും ഇതേ വികാരമാണ് നയിച്ചത്. ഫലം എന്തുമാവട്ടെ ഇത്രയും വൈകാരികമായ ഒരു തെരഞ്ഞെടുപ്പനുഭവം ഇതാദ്യമാണ്. പലപ്പോഴും മനസ്സിനെ നിയന്ത്രിച്ചു നിർത്താൻ പാടുപെട്ടിട്ടുണ്ട്. ക്യാമറകളില്ലായിരുന്നെങ്കിൽ പല യോഗങ്ങളിലും പൊട്ടിക്കരഞ്ഞു പോകുമായിരുന്നു. വികാരം അടക്കാനാവാതെ പല മുതിർന്ന പ്രവർത്തകരും പാടുപെടുന്നത് എനിക്കു കാണാമായിരുന്നു. ശരിക്കും മുറിവേറ്റ ഒരു ജനതയുടെ വികാര വിസ്‌ഫോടനങ്ങളാണ് ഞാൻ പത്തനം തിട്ടയിൽ കണ്ടത്. പത്തനം തിട്ട കേരളത്തിന്റെ ഒരു പരിഛേദം തന്നെയാണ്. ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും എല്ലായിടത്തും ആഞ്ഞടിച്ച ഒരേ വികാരം തന്നെ..

ജയാപജയങ്ങളുടെ കണക്കുകൂട്ടലുകൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. യഥാർത്ഥത്തിൽ ജനങ്ങൾ ആഗ്രഹിച്ചതുതന്നെ…

Posted by K Surendran on Wednesday, May 1, 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *