കേരളത്തിലെ കോൺഗ്രസ് എംപിമാർ വെറും നിർഗുണ പരബ്രഹ്മങ്ങളെന്ന് കെ സുരേന്ദ്രൻ

  • 10
    Shares

പാർലമെന്റിലെ അവിശ്വാസ പ്രമേയ ചർച്ചകളിൽ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരെ പങ്കെടുപ്പിക്കാത്തത് സംസാരിക്കാനറിയാത്തത് കൊണ്ടാണോയെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ലോക്‌സഭയിൽ കോൺഗ്രസിനുള്ള 48 എംപിമാരിൽ എട്ട് പേരും കേരളത്തിൽ നിന്നാണ്. എന്നിട്ടും ഇവർക്കാർക്കും ചർച്ചയിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചില്ലെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടുന്നു

കേരളത്തിലെ കോൺഗ്രസ് നേതാക്കളെ ഹൈകമ്മാൻഡ് അത്രയെ കണക്കാക്കിയിട്ടുള്ളു. ഈ എംപിമാർ വെറും നിർഗുണ പരബ്രഹ്മങ്ങളാണെന്ന് ജനത്തിന് ഒരിക്കൽ കൂടി ബോധ്യമായെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നു

പോസ്റ്റിന്റെ പൂർണരൂപം

ലോക്‌സഭയിൽ കോൺഗ്രസ്സിന് 48 എം. പി മാരുണ്ട്. അതിൽ എട്ടുപേരും കേരളത്തിൽനിന്നുള്ളവരാണ്. ആറിലൊന്ന്. അതിൽ ഉപനേതാവ് വരെയുണ്ട്. ഇന്നലെ നടന്ന അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുക്കാനുള്ള അവസരം ഇതിലാർക്കും കോൺഗ്രസ്സ് നേതൃത്വം നൽകാത്തതെന്തുകൊണ്ടായിരിക്കും? കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്നു പറഞ്ഞ് ബഹളം വെക്കുന്ന കോൺഗ്രസ്സ് നേതാക്കൾ എന്തുകൊണ്ട് കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളെ നാലയലത്തടുപ്പിച്ചില്ല? സംസാരിക്കാനറിയാത്തതുകൊണ്ടാണോ അതോ സംസാരിച്ചാൽ കുഴപ്പമാവുമെന്ന് കരുതിയാണോ? ഏതായാലും കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളെ അത്രയേ കോൺഗ്രസ്സ് ഹൈക്കമാൻഡ് കണക്കാക്കിയിട്ടുള്ളൂ. ഈ എം. പി മാർ വെറും നിർഗുണ പരബ്രഹ്മങ്ങളാണെന്ന് ജനത്തിന് ഒരിക്കൽ കൂടി ബോധ്യമായി. രാഹുലിനെ പരിഹസിച്ച് ട്രഷറി ബഞ്ച് ചിരിക്കുമ്പോൾ നമ്മുടെ കൊടിക്കുന്നിൽ സുരേഷ് ചിരിക്കുന്നതുകൂടി കണ്ടപ്പോൾ സംഗതി കൂടുതൽ ബോധ്യമായി. പാർലമെന്ററി പാർട്ടി ലീഡറായിട്ടും പി. കരുണാകരനെ സി. പി. എമ്മും നിലം തൊടീച്ചില്ലെന്നതാണ് കോൺഗ്രസ്സ് എം. പി മാർക്കുള്ള ഏക ആശ്വാസം.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *