വീണിടത്തു കിടന്നുരുണ്ട് സുരേന്ദ്രന്‍; ജന്‍ കല്യാണ്‍യോജന വഴി കള്ളപ്പണം തിരിച്ചെത്തിയിട്ടുണ്ട്

  • 48
    Shares

പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന നോട്ടുനിരോധനം വമ്പന്‍ പരാജയമാണെന്ന് തെളിയിക്കുന്നതായിരുന്നു റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. നിരോധിത നോട്ടുകളില്‍ 99.03 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്നാണ് ആര്‍ബിഐ പറയുന്നത്. കള്ളപ്പണം പിടികൂടുന്നതിനായാണ് നോട്ടുനിരോധനം എന്നതായിരുന്നു മോദിയുടെയും മോദി ഭക്തരുടെയും വാദം. 99.3 ശതമാനവും തിരിച്ചെത്തിയതോടെ കള്ളപ്പണം എവിടെയെന്ന ചോദ്യമാണ് ബാക്കി നില്‍ക്കുന്നത്.

എന്നാല്‍ ആര്‍ബിഐ റിപ്പോര്‍ട്ട് വന്നിട്ടും നോട്ടുനിരോധനം വന്‍ വിജയമായിരുന്നുവെന്ന അവകാശവാദവുമായി എത്തുകയാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ബാങ്കില്‍ തിരിച്ചെത്തിയ നോട്ടുകളില്‍ കണക്കില്‍പ്പെടാത്ത ഒരു നോട്ടും മാറ്റിക്കൊടുത്തിട്ടില്ല. ഓരോ നോട്ടിനും മോദി കണക്ക് പറയിച്ചിട്ടുണ്ട്. മൂന്ന് ലക്ഷം കോടി രൂപ കള്ളപ്പണമാണെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നു. അത് ശരിയായിരുന്നുവെന്ന് പിന്നീടുള്ള കണക്കുകള്‍ വ്യക്തമായി. പ്രധാനമന്ത്രി ജന്‍ കല്യാണ്‍യോജന വഴി കണക്കില്‍പ്പെടാത്ത പണം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതായും സുരേന്ദ്രന്‍ പറയുന്നു. എന്നാല്‍ ഇങ്ങനെയൊക്കെ പറയാന്‍ അസാധ്യ തൊലിക്കട്ടി തന്നെ വേണമെന്നാണ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റുകള്‍ വന്നു നിറയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *