അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ചയക്കണമെന്ന് കെ സുരേന്ദ്രൻ; ഭീകരപ്രവർത്തനം ശക്തിപ്പെടുന്നു

  • 38
    Shares

കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികളെ തിരിച്ചയക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. കേരളത്തിന്റെ സൈ്വര്യ ജീവിത്തതിന് ഇവർ തടസ്സമുണ്ടാക്കുന്നതായി സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

കേരളത്തിൽ ഏതാണ്ട് മുപ്പത് ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളുണ്ട്. ഇവരിൽ ഭൂരിപക്ഷവും ബംഗാളികളും ബംഗ്ലാദേശികളുമാണെന്ന് സുരേന്ദ്രൻ പറയുന്നു. കേരളത്തിൽ ഭീകര പ്രവർത്തനം ശക്തിപ്പെട്ടുവരുന്നത് കൂടി കണക്കിലെടുത്ത് ഇവരെ തിരിച്ചയക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് സുരേന്ദ്രൻ പറയുന്നത്

പോസ്റ്റിന്റെ പൂർണരൂപം

കേരളത്തിൽ ഏതാണ്ട് മുപ്പതുലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളുണ്ട്. ഇവരിൽ ഭൂരിപക്ഷം ബംഗാളികളാണ്. ഈ കൂട്ടത്തിൽ ആയിരക്കണക്കിനാളുകൾ ബംഗ്ളാദേശികളാണെന്ന് കേന്ദ്രസംസ്ഥാന ഇന്റലിജൻസ് ഏജൻസികൾ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബംഗാൾ ആസാം എന്നിവിടങ്ങളിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡുകൾ സംഘടിപ്പിച്ചാണ് ഇത്തരക്കാർ ഇവിടെയെത്തുന്നത്. കേരളത്തിലെ വോട്ടർപട്ടികയിൽ ഇവരിൽ ചിലരെങ്കിലും പേരും ചേർത്തിട്ടുണ്ട്. കേരളത്തിലെ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് വലിയ ഭീഷണിയാണ് ഇതുണ്ടാക്കാൻ പോകുന്നത്. കേരളത്തിൽ ഈ അടുത്തകാലത്തായി ഭീകരപ്രവർത്തനം ശക്തിപ്പെട്ടുവരുന്നു എന്ന വസ്തുത കൂടി കണക്കിലെടുത്തുകൊണ്ട് ഈ പൗരൻമാരെ കണ്ടെത്തി തിരിച്ചയക്കാൻ അടിയന്തിര നടപടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണം.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *