മുഖ്യമന്ത്രി പറഞ്ഞില്ല, പക്ഷേ കെ സുരേന്ദ്രൻ പറഞ്ഞു; ദേശാടനക്കിളി നരേന്ദ്രമോദിയാണ്

  • 347
    Shares

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം ദോഷകരമായി സംഭവിക്കുന്നതായും ഇതിന്റെ സൂചനകളായി മരുഭൂമിയിൽ കണ്ടുവരുന്ന ചില ദേശാടനക്കിളികൾ കേരളത്തെ ഇഷ്ടകേന്ദ്രമായി കണ്ട് വരുന്നതായും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ജൈവ വൈവിധ്യ കോൺഗ്രസിൽ സംസാരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്ന ദിവസം തന്നെയാണ് മുഖ്യമന്ത്രി ഇത്തരമൊരു പരാമർശം നടത്തിയത് എന്നതിനാൽ ദേശാടനക്കിളി മോദിയാണോയെന്ന സംശയം സോഷ്യൽ മീഡിയ പങ്കുവെച്ചിരുന്നു. എന്നാൽ ബിജെപി നേതാവ് കെ സുരേന്ദ്രന് ഇതിൽ യാതൊരു സംശയവുമില്ല

പ്രസംഗത്തിലെ വസ്തുത മനസ്സിലാക്കാതെ കെ സുരേന്ദ്രൻ ഇട്ട പോസ്റ്റ് സെൽഫ് ട്രോളായി മാറുകയായിരുന്നു. വെറും ദേശാടന പക്ഷിയല്ല, മാനസ സരസ്സിൽ നിന്നും മാലാകാരത്തിലേക്ക് പറന്നുയരുന്ന രാജഹംസമാണെന്നായിരുന്നു മോദിയുടെ ചിത്രം സഹിതം സുരേന്ദ്രന്റെ പോസ്റ്റ്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുടെ അബദ്ധ പോസ്റ്റ് നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. നിരവധി ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുമുണ്ട്.

വെറും ദേശാടന പക്ഷിയല്ല. മാനസസരസ്സിൽ നിന്നും മാലാകാരത്തിലേക്ക് പറന്നുയരുന്ന രാജഹംസമാണ്.

Posted by K Surendran on Monday, January 28, 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *